/indian-express-malayalam/media/media_files/32A2XQLMiXk4by44DN26.jpg)
വീഡിയോ ദൃശ്യം
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ മൂന്നു കള്ളന്മാരെ ഒറ്റയ്ക്ക് ചെറുത്ത് തോൽപ്പിച്ച യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മോഷണത്തിനായി കള്ളന്മാർ വീടിന് അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതും യുവതി സർവ ശക്തിയും ഉപയോഗിച്ച് വാതിൽ തുറക്കാതിരിക്കാൻ പ്രതിരോധിക്കുന്നതുമാണ് വീഡിയോയിൽ കാണാനാവുന്നത്.
മുഖം മറച്ചെത്തിയ മൂന്നു കള്ളന്മാർ മതിൽ ചാടിക്കടന്ന് വീട്ടിലേക്ക് എത്തുകയായിരുന്നു. വീടിന്റെ പ്രധാന വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ യുവതി അകത്തുനിന്ന് വാതിൽ ശക്തമായി തള്ളിപ്പിടിക്കുകയായിരുന്നു. പിന്നീട് വാതിലിന്റെ കൊളുത്ത് ഇട്ടു. വാതിലിനോട് ചേർത്ത് സോഫ വച്ചശേഷം ആരെയോ സഹായത്തിന് ഫോണിൽ വിളിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.
ਬਚਾਓ ਬਚਾਓ ! ਮੂੰਹ ਬੰਨ੍ਹਕੇ ਸੁਨਿਆਰੇ ਦੇ ਘਰ ਵੜ੍ਹ ਗਏ 3 ਬੰਦੇ ,ਦਲੇਰ ਸਰਦਾਰਨੀ ਦਿਖਾਏ ਦਿਨੇ ਤਾਰੇ ,CCTV 'ਚ ਸਭ ਕੁਝ ਹੋ ਗਿਆ ਕੈਦ
— Jagbani (@JagbaniOnline) October 1, 2024
ਦੇਖੋ ਕਿਵੇਂ ਦਲੇਰੀ ਨਾਲ ਬਚਾ ਲਿਆ ਵੱਡਾ ਕਾਂ/ਡ ,ਜ਼ੋਰ ਨਾਲ ਲਾ ਲਿਆ ਦਿਮਾਗ#BRAVELADY#CCTV#AMRITSAR#LOOT#AMRITSARPOLICE#JAGJEETpic.twitter.com/VVR8PLiHT5
വീട്ടമ്മയുടെ ശക്തമായ പ്രതിരോധത്തിൽ കള്ളന്മാർ പരാജിതരായി മടങ്ങുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ യുവതിയുടെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
Read More
- ചികിത്സയ്ക്ക് എത്തിയവർ ഡോക്ടറെ വെടിവെച്ചു കൊന്നു
- വാങ്ങാൻ ആള് കുറവ്: മോദിയുടെ സമ്മാന ലേലം തീയതി നീട്ടി
- യഥാർഥ മതം മറച്ചുവെച്ച് വിവാഹം; യുവാവിന് ജീവപര്യന്തം തടവ്
- യുവതികളെ സന്യാസത്തിനു നിർബന്ധിച്ചെന്ന പരാതി; സദ്ഗുരുവിൻ്റെ ഇഷ ഫൗണ്ടേഷനിൽ പൊലീസ് പരിശോധന
- ലൈഫ് ഇൻഷുറൻസ് പോളിസികൾ ഇടയ്ക്ക് നിർത്തിയാലും ഉയർന്ന തുക ലഭിക്കും; പുതിയ നിമയ മാറ്റങ്ങളെക്കുറിച്ച് അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us