scorecardresearch

വാങ്ങാൻ ആള് കുറവ്: മോദിയുടെ സമ്മാന ലേലം തീയതി നീട്ടി

പാരാലിമ്പിക് ചാമ്പ്യൻമാർ സമ്മാനിച്ച സ്മരണികകളാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയുള്ള 'സ്റ്റാർ' ഇനങ്ങൾ, മറ്റ് പ്രധാന ഇനങ്ങളിൽ രാമക്ഷേത്രത്തിന്റെ ഒരു പകർപ്പും ഒരു വെള്ളി വീണയും ഉൾപ്പെടുന്നു

പാരാലിമ്പിക് ചാമ്പ്യൻമാർ സമ്മാനിച്ച സ്മരണികകളാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയുള്ള 'സ്റ്റാർ' ഇനങ്ങൾ, മറ്റ് പ്രധാന ഇനങ്ങളിൽ രാമക്ഷേത്രത്തിന്റെ ഒരു പകർപ്പും ഒരു വെള്ളി വീണയും ഉൾപ്പെടുന്നു

author-image
WebDesk
New Update
MODI GIFT

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്യുന്ന തീയതി നീട്ടി. സാധനങ്ങൾ വാങ്ങാൻ കൂടുതൽ ആളുകൾ എത്താത്തിനാലാണ് ലേലതീയതി വീണ്ടും നീട്ടിയത്. നേരത്തെ സെപ്റ്റംബർ 17-ന് തുടങ്ങി ഒക്ടോബർ രണ്ടിനായിരുന്നു ലേലം അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ, ഒക്ടോബർ 31വരെ ലേലം നീട്ടിയതായി സാംസ്‌കാരിക മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

Advertisment

പാരാലിമ്പക്‌സ് ജേതാക്കൾ സംഭാവന ചെയ്ത സ്മരണികളാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന  അടിസ്ഥാന വിലയുള്ള സ്റ്റാർ ഇനങ്ങൾ. പാരാലിമ്പിക്സ് വെള്ളി മെഡൽ ജേതാവ് അജിത് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച ഒരു ജോടി സ്‌പൈക്ക് ഷൂ, പാരാലിമ്പിക്സ് ഷൂട്ടർമാരായ നിത്യ ശ്രീ ശിവൻ, സുകന്ത് കദം എന്നിവരുടെ ബാഡ്മിന്റൺ റാക്കറ്റുകൾ, വെള്ളി മെഡൽ ജേതാവ് യോഗേഷ് ഖതൂനിയ നൽകിയ ഉപഹാരം എന്നിവയാണ് ഇതിൽ പ്രധാനം. മറ്റ് പ്രധാന സ്റ്റാർ ഇനങ്ങളിൽ രാമക്ഷേത്രത്തിന്റെ ഒരു പകർപ്പും ഒരുവെള്ളി വീണയും ഉൾപ്പെടുന്നുണ്ട്. ഇവയുടെ എല്ലാം അടിസ്ഥാന ലേലവില അഞ്ചുലക്ഷം രൂപയാണ്. 

വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന വേളയിൽ പ്രധാനമന്ത്രിയ്ക്ക് ലഭിച്ച മെമന്റോകളുമായി ബന്ധപ്പെട്ട് ഇക്കുറി ലേലങ്ങളൊന്നും നടന്നിട്ടില്ല. ഇത്തരത്തിൽ ഇതുവരെ ലേലത്തിൽ പോകാത്ത 79 വസ്തുക്കൾ ഉൾപ്പെടുന്നുണ്ടെന്നാണ് സാംസ്‌കാരിക മന്ത്രാലയം പറയുന്നത്.

പ്രധാനമന്ത്രിക്ക് വിവിധഘട്ടങ്ങളിൽ ലഭിച്ച പെയിന്റിംഗുകൾ, ശിൽപങ്ങൾ, നാടൻ കരകൗശല വസ്തുക്കൾ മുതൽ പരമ്പരാഗത അംഗവസ്ത്രം, ശിരോവസ്ത്രം തുടങ്ങിയവയുടെ വിപുലമായ ശേഖരണമാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  2019 ജനുവരിയിൽ ആരംഭിച്ച ലേല പരമ്പരയിലെ ആറാം പതിപ്പാണ് ഈ വർഷം നടക്കുന്നത്.

Advertisment

Read More 

Narendra Modi pm modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: