/indian-express-malayalam/media/media_files/Nsfq30kEchs9oslRwliA.jpg)
ഇന്നലെ മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ നൂറോളം പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്
ബെയ്റൂത്ത്: ലെബനനിൽ ഇസ്രായേൽ കരയുദ്ധം തുടങ്ങി. ഇന്നലെ രാത്രിയോടെ ഇസ്രായേൽ ടാങ്കറുകളും കൂടുതൽ സൈനികരും ലെബനൻ അതിർത്തി കടന്ന് എത്തിയതോടെയാണ് ആക്രമണം തുടങ്ങിയത്. ബെയ്‌റൂത്ത് തെക്കൻ ഭാഗങ്ങളിൽ ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ആക്രമണം. ഇവിടെ ശക്തമായ ആക്രമണമാണ് നടക്കുന്നത്. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ബെയ്റൂട്ടിന്റെ തെക്ക് ഭാഗത്തുള്ളവരോട് ആക്രമണത്തിനു മുൻപ് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ നൂറോളം പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലബനൻ അധികൃതർ വ്യക്തമാക്കി. ഹിസ്ബുള്ളയുടെ പ്രധാന കമാൻഡർമാരെയെല്ലാം ഇസ്രയേൽ വധിച്ചിട്ടുണ്ട്.
ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ലെബനനിൽ നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഒരാഴ്ചകൊണ്ട് ലെബനനിൽനിന്ന് സിറിയയിലേക്ക് ഒരു ലക്ഷം പേർ പലായനം ചെയ്തെന്നാണ് യുഎൻ അറിയിച്ചിരിക്കുന്നത്. അതിനിടെ, ഇസ്രായേലിന് കൂടുതൽ പിന്തുണയുമായി യുഎസ് രംഗത്തെത്തി. കൂടുതൽ യുദ്ധവിമാനങ്ങളും സൈനികരെയും യുഎസ് യുദ്ധമേഖലയിലേക്ക് അയച്ചിട്ടുണ്ട്.
Read More
- രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പ്രാർത്ഥനയോടെ ആരാധകർ
- പ്രളയക്കെടുതിയിൽ നേപ്പാൾ; മരണസംഖ്യ 193
- ഇന്ത്യക്കാർക്കായി 2.5 ലക്ഷം വിസാ സ്ലോട്ടുകൾ തുറന്ന് അമേരിക്ക
- സൈബർ അടിമകളായി ഇന്ത്യക്കാർ;തടവിൽ കഴിയുന്നത് 30000ത്തോളം പേർ
- 500 രൂപ മോഷ്ടിച്ചെന്ന സംശയം; പത്തു വയസ്സുകാരനെ അച്ഛനും രണ്ടാനമ്മയും ചേർന്നു തല്ലിക്കൊന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us