scorecardresearch

യഥാർഥ മതം മറച്ചുവെച്ച് വിവാഹം; യുവാവിന് ജീവപര്യന്തം തടവ്

കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ യുവതിക്കൊപ്പം പഠിച്ച യുവാവ് ആനന്ദ് കുമാറെന്ന പേരിലാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു

കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ യുവതിക്കൊപ്പം പഠിച്ച യുവാവ് ആനന്ദ് കുമാറെന്ന പേരിലാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു

author-image
WebDesk
New Update
jail

സംഭവം, ലൗ ജിഹാദാണെന്ന് നിരീക്ഷിച്ച കോടതി ഇത്തരം സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു

ലഖ്നൗ: യഥാർഥ മതം മറച്ചുവെച്ച് ഇരുപതുകാരിയെ വിവാഹം ചെയ്ത യുവാവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. മുഹമ്മദ് ആലിം അഹമ്മദ്, തന്റെ മതം മറച്ചുവെച്ച് ഹിന്ദുവാണെന്ന് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചതിനാണ് ബറേലി ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇയാളുടെ പിതാവ് സാബിർ അലിക്ക് രണ്ട് വർഷം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഉത്തർപ്രദേശ് സർക്കാർ ഈ വർഷമാദ്യം നിയമവിരുദ്ധ മതപരിവർത്തന ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെയാണ് കോടതി വിധി.

Advertisment

കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ യുവതിക്കൊപ്പം പഠിച്ച യുവാവ് ആനന്ദ് കുമാറെന്ന പേരിലാണ് യുവതിയുമായി സൗഹൃദം പാലിച്ചത്. ഇത് പിന്നാലെ പ്രണയമായി വളരുകയായിരുന്നു. ഇതിനിടയിൽ യുവാവ് യുവതിയെ ഹോട്ടലിൽ കൊണ്ടുപോവുകയും അവിടെ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും യുവതിയുടെ ഹർജിയിൽ പറയുന്നു. പിന്നീട് 2022 മാർച്ച് 13-ന് ബറേലിയിലെ ഒരു ക്ഷേത്രത്തിൽ ഇരുവരും പോയി വിവാഹം കഴിച്ചെന്നുമാണ് യുവതിയുടെ മൊഴി. 

വിവാഹശേഷം വരന്റെ വീട്ടിലെത്തിയപ്പോഴാണ് വരന്റെ യഥാർഥ പേരും മതവും സംബന്ധിച്ചുള്ള വിവരങ്ങൾ അറിയുന്നതെന്ന് യുവതി മൊഴി നൽകി. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പേ മതപരിവർത്തനത്തിന് വരന്റെ കുടുംബം തന്നെ നിർബന്ധിച്ചെന്നും യുവതി പറഞ്ഞു. ഇതിനെതുടർന്നാണ് യുവതി നിയമനടപടിയുമായി മുന്നോട്ട് നീങ്ങിയത്.

ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹം അസാധുവാണെന്ന് വിധിച്ച് കോടതി, ബോധപൂർവ്വം മറ്റൊരു മതത്തിലേക്ക് മാറ്റാനുള്ള സമ്മർദ്ദ തന്ത്രമാണ് ഇതിന് പിന്നിലെന്നും നിരീക്ഷിച്ചു. സംഭവം, ലൗ ജിഹാദാണെന്ന് നിരീക്ഷിച്ച കോടതി ഇത്തരം സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. 

Read More

Advertisment
Uttar Pradesh Love Jihad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: