/indian-express-malayalam/media/media_files/hMfpvA0y8REO3QfwQYQu.jpg)
വെള്ളപ്പൊക്കത്തെ തുടർന്ന് കാഠ്മണ്ഡുവിലേക്കുള്ള എല്ലാ ഗതാഗത സംവിധാനങ്ങളും പൂർണ്ണമായി തടസ്സപ്പെട്ട നിലയിലാണ്
കാഠ്മണ്ഡു: കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ മരിച്ചവരുടെ എണ്ണം 193-ആയി. ഇരുനൂറോളം പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഏകദേശം 30ഓളം പേരെ കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയും വെള്ളപ്പക്കവും കാരണം കിഴക്കൻ, മധ്യ നേപ്പാളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 4,000ത്തോളം പേരെ നേപ്പാൾ സൈന്യവും പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം പൊഖാരെൽ അറിയിച്ചു. 162 പേരെ എയർലിഫ്റ്റ് ചെയ്തതായി സൈന്യം അറിയിച്ചു. കാഠ്മണ്ഡുവിന്റെ പ്രാന്തപ്രദേശത്തുള്ള ബൽഖു മേഖലയിൽ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ 400 പേർക്ക് ഭക്ഷണം വിതരണം ചെയ്തു. മണ്ണിടിച്ചിലിനെ തുടർന്ന് നൂറുകണക്കിന് ആളുകൾ വിവിധ ഹൈവേകളിൽ കുടുങ്ങിയതതോടെ ദേശീയപാത ഉപരോധിച്ചു. തടസങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
പ്രളയത്തെ തുടർന്ന് നേപ്പാളിൽ 300ലധികം വീടുകളും 16 പാലങ്ങളും തകർന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ 45 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും മൺസൂണും പതിവിനേക്കാൾ വടക്കുമാറി സ്ഥിതി ചെയ്യുന്നതാണ് അതിശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വെള്ളപ്പൊക്കത്തെ തുടർന്ന് തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലേക്കുള്ള എല്ലാ ഗതാഗത സംവിധാനങ്ങളും പൂർണ്ണമായി തടസ്സപ്പെട്ട നിലയിലാണ്. ദേശീയ പാതകളും കൂറ്റൻപാലങ്ങളും തകർന്നതോടെ ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള ചരക്കുനീക്കം തടസ്സപ്പെട്ട നിലയിലാണ്. ഇരുപത് ജലവൈദ്യുതി പദ്ധതികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രളയം കാഠ്മണ്ഡു താഴ്വരയിൽ കനത്ത നാശനഷ്ടമുണ്ടായതായി നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് സ്ഥിരീകരിച്ചു. നേപ്പാൾ ആർമി, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ് എന്നിവർ രാജ്യത്തുടനീളം രക്ഷാപ്രവർത്തനം തുടരുകയാണ്- ലേഖക് പറഞ്ഞു.
54 വർഷത്തെ ഏറ്റവും കൂടുതൽ മഴ
ശനിയാഴ്ച കാഠ്മണ്ഡുവിൽ അഭൂതപൂർവമായ മഴ പെയ്തു.24 മണിക്കൂറിനുള്ളിൽ 323 മില്ലിമീറ്റർ രേഖപ്പെടുത്തി. 54 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണിത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ പെയ്ത കനത്ത മഴയാണ് ദുരന്തത്തിന് കാരണമായത്.
Read More
- ഇന്ത്യക്കാർക്കായി 2.5 ലക്ഷം വിസാ സ്ലോട്ടുകൾ തുറന്ന് അമേരിക്ക
- സൈബർ അടിമകളായി ഇന്ത്യക്കാർ;തടവിൽ കഴിയുന്നത് 30000ത്തോളം പേർ
- 500 രൂപ മോഷ്ടിച്ചെന്ന സംശയം; പത്തു വയസ്സുകാരനെ അച്ഛനും രണ്ടാനമ്മയും ചേർന്നു തല്ലിക്കൊന്നു
- വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടു, പോലീസ് കോൺസ്റ്റബിളിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി
- കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുൻപ് ഇന്ദിരാ ഗാന്ധിക്കൊപ്പം കശ്മീരിൽ, ആ ദിനമോർത്ത് പ്രിയങ്ക ഗാന്ധി
- ഇലക്ടറൽ ബോണ്ടിലൂടെ സാമ്പത്തിക ക്രമക്കേട്; നിർമല സീതാരാമനെരിരെ കേസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.