scorecardresearch

വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടു, പോലീസ് കോൺസ്റ്റബിളിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി

കോൺസ്റ്റബിളിനെ ഇടിച്ചു തെറിപ്പിച്ചശേഷം പത്തു മീറ്ററോളം റോഡിലൂടെ കാർ വലിച്ചിഴയ്ക്കുകയും ചെയ്തു

കോൺസ്റ്റബിളിനെ ഇടിച്ചു തെറിപ്പിച്ചശേഷം പത്തു മീറ്ററോളം റോഡിലൂടെ കാർ വലിച്ചിഴയ്ക്കുകയും ചെയ്തു

author-image
WebDesk
New Update
news

സന്ദീപ്

ന്യൂഡൽഹി: അശ്രദ്ധമായി വാഹനം ഓടിക്കരുതെന്ന് നിർദേശിച്ച പോലീസ് കോൺസ്റ്റബിളിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി. കോൺസ്റ്റബിളിനെ ഇടിച്ചു തെറിപ്പിച്ചശേഷം പത്തു മീറ്ററോളം റോഡിലൂടെ കാർ വലിച്ചിഴയ്ക്കുകയും ചെയ്തു. വെസ്റ്റ് ഡൽഹിയിലാണ് സംഭവം. 

Advertisment

2018 ബാച്ചിലെ കോൺസ്റ്റബിൾ സന്ദീപ് (30) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് മോഷണം വ്യാപകമാണെന്ന വിവരത്തെ തുടർന്ന് സിവിലിയൻ വേഷത്തിൽ അന്വേഷിക്കാൻ ഇറങ്ങിയതായിരുന്നു സന്ദീപ്. ''ഒരു വാഗണർ കാർ അശ്രദ്ധമായി ഓടിക്കുന്നത് കണ്ട സന്ദീപ് ഡ്രൈവറോട് വേഗത കുറച്ച് ഓടിക്കാൻ ആവശ്യപ്പെട്ടു. കാറിന്റെ ഡ്രൈവര്‍ വേഗത പെട്ടെന്ന് കൂട്ടുകയും സന്ദീപിന്റെ ബൈക്കിന് പിന്നില്‍നിന്ന് ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് സന്ദീപിനെയും ബൈക്കിനെയും പത്തുമീറ്ററോളം വലിച്ചിഴച്ചു,'' ഡിസിപി ജിമ്മി ചിരം പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സന്ദീപ് വേഗത കുറയ്ക്കാന്‍ ആംഗ്യം കാണിക്കുന്നതിന്റെയും കാര്‍ ഡ്രൈവര്‍ അത് കേൾക്കാതെ അമിതവേഗത്തിലെത്തി ബൈക്കില്‍ ഇടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്നും സംഭവത്തിനുശേഷം ഇവർ ഒളിവിലാണെന്നും ചിരം പറഞ്ഞു. അമ്മയും ഭാര്യയും അഞ്ചു വയസുകാരൻ മകനും അടങ്ങുന്നതാണ് സന്ദീപിന്റെ കുടുംബം.

Read More

Advertisment
Delhi Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: