/indian-express-malayalam/media/media_files/Jsn0pgURt5M0Hn0URUlt.jpg)
ചിത്രം: എക്സ്
ബെംഗളൂരു: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെരിരെ കേസ്. ജനാധികാര സംഘർഷ പരിഷത്ത് (ജെ.എസ്.പി) നേതാവ് ആദർശ് ആർ. അയ്യർ നൽകിയ പരാതിയിൽ ബെംഗളൂരു പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കും, ബിജെപി നേതാക്കൾക്കും എതിരെ കേസെടുത്തിട്ടുണ്ട്.
കർണാടകയിലെ ബിജെപി അധ്യക്ഷനും മുതിർന്ന നേതാവുമായ ബി.എസ് യെദ്യൂരപ്പയുടെ മകൻ ബി.വൈ വിജയേന്ദ്ര, ബിജെപി നേതാവ് നളിൻകുമാർ കട്ടീൽ എന്നിവരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരം സെക്ഷൻ 384, 120 ബി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇലക്ടറൽ ബോണ്ടുകളുടെ മറവിൽ 8,000 കോടിയിലേറെ രൂപയുടെ സാമ്പത്തിക ക്രമക്കേടു നടത്തിയതായാണ് പരാതി. ഇ.ഡി റെയ്ഡ് സമ്മർദ്ദ തന്ത്രമാക്കി, ആയിരക്കണക്കിന് ബോണ്ടുകൾ വാങ്ങാൻ കോർപ്പറേറ്റുകളെ നിർബന്ധിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത്തരം ബോണ്ടുകൾ ബിജെപി നേതാക്കൾ പണമാക്കിയെന്നും പരാതിയിൽ ആരോപിക്കുന്നു.
ഈ വർഷം, ഫെബ്രുവരിയിലാണ്, നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയിത്. രാഷ്ട്രീയ പാർട്ടികളുടെ സംഭാവന വിവരങ്ങൾ ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും സംഭാവന വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും കോടതി വ്യക്തമാക്കി.
Read More
- വിമാനത്തിൽ വിളമ്പിയ ഓംലെറ്റിൽ പാറ്റ; 2 വയസ്സുകാരിക്ക് ഭക്ഷ്യവിഷബാധ
- വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രയേൽ
- യുഎൻ ജനറൽ അസംബ്ലിയിൽ കശ്മീർ വിഷയം ഉയർത്തി പാക്കിസ്ഥാൻ, തിരിച്ചടിച്ച് ഇന്ത്യ
- പിതാവിന്റെ രോഗം പ്രചോദനമായി; പ്രമേഹരോഗികൾക്ക് ആശ്വാസമായി കോമൾ പാണ്ഡയുടെ കണ്ടുപിടിത്തം
- ബംഗ്ലാദേശ് പ്രക്ഷോഭത്തിന്റെ ബുദ്ധികേന്ദ്രം ആര്: വെളിപ്പെടുത്തലുമായി മുഹമ്മദ് യൂനുസ്
- 749 ജഡ്ജിമാരിൽ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത് 98 പേർ മാത്രം, കൂടുതലും കേരള ഹൈക്കോടതിയിലുള്ളവർ
- വ്യത്യസ്ത മത വിഭാഗങ്ങളിൽപ്പെട്ടവരുടെ പ്രണയത്തെ ചൊല്ലി ഡെറാഡൂൺ റെയിൽവേ സ്റ്റേഷനിൽ സംഘർഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.