scorecardresearch

യുഎൻ ജനറൽ അസംബ്ലിയിൽ കശ്മീർ വിഷയം ഉയർത്തി പാക്കിസ്ഥാൻ, തിരിച്ചടിച്ച് ഇന്ത്യ

പാക്കിസ്ഥാൻ യഥാർത്ഥത്തിൽ എന്താണെന്ന് ലോകത്തിന് അറിയാം. ഒസാമ ബിൻ ലാദന് ദീർഘകാലം അഭയം നൽകിയ ഒരു രാഷ്ട്രത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്

പാക്കിസ്ഥാൻ യഥാർത്ഥത്തിൽ എന്താണെന്ന് ലോകത്തിന് അറിയാം. ഒസാമ ബിൻ ലാദന് ദീർഘകാലം അഭയം നൽകിയ ഒരു രാഷ്ട്രത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്

author-image
WebDesk
New Update
news

ഇസ്‌ലാമാബാദ് അനന്തരഫലങ്ങൾ ക്ഷണിച്ചുവരുത്തുകയാണെന്ന് ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ

ന്യൂഡൽഹി: ജമ്മു കശ്മീർ വിഷയം യുഎൻ ജനറൽ അസംബ്ലിയിൽ ഉന്നയിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് ചുട്ട മറുപടി കൊടുത്ത് ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരവാദപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന ഇസ്‌ലാമാബാദ് അനന്തരഫലങ്ങൾ ക്ഷണിച്ചുവരുത്തുകയാണെന്ന് ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ പറഞ്ഞു. തീവ്രവാദത്തിനും മയക്കുമരുന്ന് വ്യാപാരത്തിനും മറ്റു രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനും ആഗോള പ്രശസ്തി നേടിയ ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ആക്രമിക്കാൻ ധൈര്യപ്പെട്ടിട്ടുണ്ടെന്നും ഭാവിക മംഗളാനന്ദൻ വിമർശിച്ചു.

Advertisment

''അയൽരാജ്യങ്ങളെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദപ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായമെല്ലാം ചെയ്യുന്നത്. ഞങ്ങളുടെ പാർലമെന്റിനെ ആക്രമിച്ചു, സാമ്പത്തിക തലസ്ഥാന നഗരമായ മുംബൈയിൽ ആക്രമണം നടത്തി, തീർത്ഥാടന പാതകൾ ആക്രമിച്ചു, ഇങ്ങനെ പട്ടിക നീണ്ടതാണ്. ആ രാജ്യം ആക്രമണങ്ങളെക്കുറിച്ച് എവിടെയും സംസാരിക്കുന്നത് കാപട്യമാണ്. തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ച ചരിത്രമുള്ള ഒരു രാജ്യം ജനാധിപത്യ പ്രക്രിയയിലൂടെയുള്ള തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുന്നത് തികച്ചും വിരോധാഭാസമാണ്'' ഇന്ത്യൻ പ്രതിനിധി പറഞ്ഞു.

പാക്കിസ്ഥാൻ യഥാർത്ഥത്തിൽ എന്താണെന്ന് ലോകത്തിന് അറിയാം. ഒസാമ ബിൻ ലാദന് ദീർഘകാലം അഭയം നൽകിയ ഒരു രാഷ്ട്രത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി തീവ്രവാദ ആക്രമണങ്ങളിൽ വിരലടയാളം പതിച്ചിട്ടുള്ള ഒരു രാജ്യമാണെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി. 

ജമ്മു കശ്മീർ വിഷയത്തിൽ യുഎൻജ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയിൽ നിന്ന് ഇന്ത്യ പിന്മാറിയെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചതിന് പിന്നാലെയാണ് പ്രസ്താവന. ജമ്മു കശ്മീരിന് പ്രത്യേക പദവി തിരിച്ചു നൽകണമെന്നും പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. 

Read More

Advertisment
Pakistan India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: