scorecardresearch

പിതാവിന്റെ രോഗം പ്രചോദനമായി; പ്രമേഹരോഗികൾക്ക് ആശ്വാസമായി കോമൾ പാണ്ഡയുടെ കണ്ടുപിടിത്തം

ഒഡീഷ ആസ്ഥാനമായുള്ള ഇൻഡസ്ട്രിയൽ ഡിസൈനർ കോമൾ പാണ്ഡയെ 2024-ലെ ജെയിംസ് ഡൈസൺ ഇന്ത്യ അവാർഡ് ജേതാവായി തിരഞ്ഞെടുത്തിരിക്കുകയാണ്

ഒഡീഷ ആസ്ഥാനമായുള്ള ഇൻഡസ്ട്രിയൽ ഡിസൈനർ കോമൾ പാണ്ഡയെ 2024-ലെ ജെയിംസ് ഡൈസൺ ഇന്ത്യ അവാർഡ് ജേതാവായി തിരഞ്ഞെടുത്തിരിക്കുകയാണ്

author-image
WebDesk
New Update
komal pandey

കോമൾ പാണ്ഡെ

ന്യൂഡൽഹി: പ്രമേഹരോഗം കാരണം പിതാവ് അനുഭവിക്കുന്ന ബുദ്ധിമുട്ടിനൊരു മോചനമുണ്ടാകണം എന്ന് കോമൾ പാണ്ഡയുടെ ദൃഢനിശ്ചയം ഇന്ന് പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്ന അനേകായിരങ്ങൾക്ക് ആശ്വാസമാവുകയാണ്. പ്രമേഹരോഗികൾക്ക് ഏറ്റവും ആവശ്യമുള്ള ഇൻസുലിൻ യാത്രകളിലും ജോലിസ്ഥലത്തും സൂക്ഷിക്കുന്നതിന് നിർമിച്ച പോർട്ടബിൾ ഇലക്ട്രിക് കൂളറാണ് അനേകം പേർക്ക് സഹായകരമാകുന്നത്.

Advertisment

ഹരിയാനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ(എൻഐഡി) വിദ്യാർഥിയായ കോമൾ പാണ്ഡയുടെ ഈ നിർമാണത്തിന് അംഗീകാരങ്ങളും തേടിയെത്തി. ഒഡീഷ ആസ്ഥാനമായുള്ള ഇൻഡസ്ട്രിയൽ ഡിസൈനർ കോമൾ പാണ്ഡയെ 2024-ലെ ജെയിംസ് ഡൈസൺ അവാർഡ് ജേതാവായി തിരഞ്ഞെടുത്തിരിക്കുകയാണ്.

അങ്ങനെ ഇലക്ട്രിക് കൂളർ പിറന്നു

പവർ ബാങ്കുകളിൽ നിന്നും ബിയർ കൂളറുകളിൽ നിന്നും ആശയം ഉൾക്കൊണ്ടാണ് കോമൾ പാണ്ഡെ ഇൻസുലിൻ സൂക്ഷിക്കുന്നതിനുള്ള പോർട്ടബിൾ ഇലക്ട്രിക് കൂളർ വികസിപ്പിച്ചെടുത്തത്. ഹരിയാന റൂർക്കേല സ്വദേശിയായ കോമൾ പാണ്ഡെ ഇൻസുലിൻ മരുന്നുമായി തന്റെ പിതാവ് പാടുപെടുന്നത് കണ്ടാണ് ഉൽപ്പന്നം രൂപകൽപ്പന ചെയ്തത്.

ഹരിയാനയിലെ ഒരു സ്റ്റീൽ ഫാക്ടറിയിലെ ജോലിക്കാരാനാണ് കോമൾ പാണ്ഡെയുടെ പിതാവ്. ജോലിസ്ഥലത്ത് ഇൻസുലിൻ സൂക്ഷിക്കുന്നതിന് റഫ്രിജറേറ്റർ സൗകര്യമില്ലാത്തത് ചില്ലറയല്ല, അദ്ദേഹത്തെ വലച്ചത്. ഇൻസുലിൻ ഐസ് പായ്ക്കറ്റുകളിലാക്കി ജോലി സ്ഥലത്ത് കൊണ്ടുപോയാൽ നിമിഷനേരം കൊണ്ട് അവ ഉരുകി ഇല്ലാതാകുന്ന സ്ഥിതിയായിരുന്നു. ഇതോടെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ ഇൻസുലിൻ എടുക്കാൻ വീട്ടിലേക്ക് ഓടുന്ന തിരക്കിലായിരിക്കും അദ്ദേഹം. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ പൂർണമായി ബാധിച്ചു. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് കോമൾ പാണ്ഡെ പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. 

Advertisment

പിതാവിന് വേണ്ടി എന്തുചെയ്യാമെന്ന് ആലോചിച്ചുള്ള നാളുകളായിരുന്നു പിന്നീട്. പലതും പരിശോധിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന പലരുമായി സംസാരിച്ചു. അതിൽ നിന്ന് കോമൾ പാണ്ഡെ ഒരുകാര്യം തിരിച്ചറിഞ്ഞു. പ്രമേഹരോഗികൾക്ക് പുറമേ സന്ധിവാതം, വളർച്ചാ ഹോർമോണുകൾ എന്നീ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവരും സമാന പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. നിരവധി ദിവസത്തെ ഗവേഷണങ്ങൾക്കും പ്രയ്‌നത്തിനും ഒടുവിൽ കോമൾ ഒടുവിൽ യാത്രയിൽ ഇത്തരം രോഗങ്ങൾ അലട്ടുന്നവർക്ക് കൊണ്ടുപോകാവുന്ന പോർട്ടബിൾ ഇലക്ട്രിക് കൂളർ വികസിപ്പിച്ചെടുത്തു.

പ്രവർത്തനം എങ്ങനെ 

പോർട്ടബിൾ ഇലക്ട്രിക് കൂളർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കോമൾ പാണ്ഡെ തന്നെ വിശദീകരിക്കുന്നു.  "ബിയർ കൂളറുകളിൽ നിന്നും വാക്‌സിൻ കൂളറുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഉപകരണം നിർമിച്ചത്.  ഇൻസുലിൻ കുപ്പികളും പെൽറ്റിയർ ചിപ്പും തണുപ്പിക്കുന്നതിനും ആവശ്യമായ താപനില ഉറപ്പാക്കുന്നതിനും പറ്റിയ തരത്തിലാണ് ഇലക്ട്രിക് കൂളർ വികസിപ്പിച്ചിരിക്കുന്നത്.എയർ മൾട്ടിപ്ലയർ ഇഫക്റ്റ് രീതിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പെൽറ്റിയർ ചിപ്പ് കുപ്പികളെ നേരിട്ട് തണുപ്പിക്കുന്നു"-കോമൾ പാണ്ഡെ പറയുന്നു. 

വലിയ ബാറ്ററിയും കരുത്തുറ്റ ചാർജിംഗ് ഓപ്ഷനുകളും ഉപകരണത്തിനുണ്ടെന്നും കോമൾ പാണ്ഡെ അവകാശപ്പെടുന്നുണ്ട്. ജെയിംസ് സൈസൺ ഇന്ത്യ പുരസ്‌കാരം നേടിയ കോമൾ, അന്താരാഷ്ട്ര തലത്തിലുള്ള ഇതേ പുരസ്‌കാരത്തിന് ഇന്ത്യയെ പ്രതിനിധീകരിക്കും. 

Read More

Diabetes Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: