/indian-express-malayalam/media/media_files/2f5wBSW674kPkq6z536Z.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
മലപ്പുറം: വിദേശ സ്വർണം പിടച്ചെടുത്ത് പൊലീസ് കടത്തുന്നുവെന്ന് തെളിവു സഹിതം പുറത്തുവിട്ട് പി.വി അൻവർ എംഎൽഎ. സ്വർണ കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേർ നടത്തിയ വെളിപ്പെടുത്തലിന്റെ വീഡിയോയും അൻവർ പുറത്തുവിട്ടു. 2023ൽ വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിൽനിന്നു 900 ഗ്രാം സ്വർണം പിടിച്ചെടുത്തെന്നും, കസ്റ്റംസിനു കൈമാറിയപ്പോൾ 542 ഗ്രാമായി കുറഞ്ഞെന്നും അൻവർ എംഎൽഎ ആരോപിച്ചു.
'സ്വർണക്കടത്തുകാരെ പുളിക്കലിലെ ആശുപത്രിയിലാണ് സ്കാൻ ചെയ്തത്. സ്വർണം ഉണ്ടോ എന്ന് ഉറപ്പുവരുത്താനാണ് സ്കാനിങ്ങ്. അന്വേഷണ സംഘം സ്കാൻ റിപ്പോർട്ട് പരിശോധിക്കണം. അതു പരിശോധിച്ചാൽ 900 ഗ്രാം ഉണ്ടായിരുന്നെന്ന് മനസിലാക്കാം. ഒരു കടലാസു പോലും ഇല്ലാതെയാണ് പൊലീസ് സ്വർണം പിടിച്ചെടുത്തത്," പി.വി അൻവർ പറഞ്ഞു.
"സ്വർണക്കടത്തിൽ ഇൻഫോമർ കസ്റ്റംസാണ്. യാത്രക്കാർ ശരീരത്തിലും ബാഗിലും സ്വർണം ഒളിപ്പിച്ചു വരുന്നത് സ്കാനിങ്ങിലൂടെ കാണുന്നത് കസ്റ്റംസാണ്. അവർ ഇതു കാണുന്നുണ്ടെങ്കിലും പിടിക്കുന്നില്ല. കസ്റ്റംസാണ് സുജിത് ദാസിനും പുറത്തു നിൽക്കുന്ന പൊലീസ് സംഘത്തിനും വിവരം കൈമാറുന്നത്. കസ്റ്റംസ് സ്വർണം പിടിച്ചാൽ അതിൽനിന്ന് തട്ടിപ്പുനടത്താൻ പരിമിതിയുണ്ട്. പുറത്തുവച്ച് പൊലീസാണ് പിടിക്കുന്നതെങ്കിൽ അതിൽ ഭൂരിഭാഗവും കടത്താം," അൻവർ പറഞ്ഞു.
ആരോപണങ്ങൾ ഹൈക്കോടതി ജഡ്ജിയുടെ സാനിധ്യത്തിൽ അന്വേഷിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും അൻവർ പറഞ്ഞു. 'പൊലീസ് സ്വർണം മുക്കിയിരിക്കുകയാണ്. താൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയെന്ന് താൻ ആരോപിക്കുന്ന 188 കേസുകൾ, ഹൈക്കോടതി ജഡ്ജിയുടെ സാനിധ്യത്തിൽ സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെകൊണ്ട് അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ.
എഡിജിപി കൊണ്ടുവരുന്ന വാറോല വായിക്കേണ്ട ഗതികേടിലേക്ക് എത്തിയോ എന്ന് മുഖ്യമന്ത്രിയും പാർട്ടിയും പരിശോധിക്കണം. എത്ര കിലോ സ്വർണമാണ് എസ്.പി സുജിത് ദാസും, എഡിജിപി അജിത്ത് കുമാറും, പി. ശശിയും ചേർന്ന് തട്ടിയെടുത്തതെന്ന് പരിശോധിക്കണം. അതിനു മുഖ്യമന്ത്രി തയ്യാറാണോ എന്നാണ് അറിയേണ്ടത്,' പി.വി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Read More
- ഒരു കൊമ്പനും കുത്താൻ വരേണ്ട; തുറന്ന യുദ്ധം പ്രഖ്യാപിച്ച് പി.വി അൻവർ
- ദിലീപിന്റെ കേസിൽ കാണിച്ച ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പൊലീസിനുണ്ടായോ?, സിപിഐ വിമർശനം
- തൃശൂർ പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ട് തള്ളി, വീണ്ടും അന്വേഷണത്തിന് ശുപാര്‍ശ
- അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇര; സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്
- അർജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി
- അര്‍ജുന്റെ കുടുംബത്തിന് ഇതു പ്രതിസന്ധിഘട്ടം; ചേര്‍ത്തു പിടിക്കണമെന്ന് വി.ഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.