/indian-express-malayalam/media/media_files/Kx5ogj4x3hM8yZb2L7m5.jpg)
തൃശൂർ പൂരത്തിന് വർഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളിൽ അവസാന നിമിഷമാണ് മാറ്റങ്ങൾ വരുത്തിയത്
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിച്ച എഡിജിപി എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. പൂരം കലക്കിയതിനുപിന്നിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന റിപ്പോർട്ടാണ് എഡിജിപി നൽകിയത്. വീണ്ടും അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു.
എഡിജിപിക്കെതിരെയും അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു. എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണം വേണമെന്നാണ് ശുപാർശ. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ തള്ളണോ സ്വീകരിക്കണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കുക.
പൂരം അലങ്കോലപ്പെട്ടതില്‍ തൃശൂര്‍ പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകനെ മാത്രം കുറ്റപ്പെടുത്തിയാണ് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുള്ളതിനാല്‍ റിപ്പോര്‍ട്ട് ഡിജിപി എസ്.ദർവേഷ് സാഹിബ് വിശദമായി പരിശോധിച്ചു. പൂരസമയത്ത് തൃശൂരില്‍ ഉണ്ടായിരുന്ന എഡിജിപി എം.ആര്‍.അജിത് കുമാര്‍ വരുത്തിയ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ചു. ഇതു പരിഗണിച്ചാണ് എഡിജിപിക്കെതിരെ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിട്ടുള്ളത്.
പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശിച്ചത്. എന്നാൽ 5 മാസമാണ് എഡിജിപി കാലതാമസം വരുത്തിയത്. തൃശൂർ പൂരത്തിന് വർഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളിൽ അവസാന നിമിഷമാണ് മാറ്റങ്ങൾ വരുത്തിയത്. എഡിജിപി എം.ആർ.അജിത് കുമാർ ഇടപെട്ടാണ് മാറ്റങ്ങൾ വരുത്തിയതെന്നാണ് ആരോപണം. ഇതാണ് പൂരസ്ഥലത്ത് അനാവശ്യ നിയന്ത്രണങ്ങൾ സൃഷ്ടിക്കാൻ കാരണമായതെന്നും സംഘർഷത്തിന് ഇടയാക്കിയെതന്നും ആരോപണം ഉയർന്നിരുന്നു.
Read More
- അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇര; സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്
- അർജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി
- അര്‍ജുന്റെ കുടുംബത്തിന് ഇതു പ്രതിസന്ധിഘട്ടം; ചേര്‍ത്തു പിടിക്കണമെന്ന് വി.ഡി സതീശൻ
- അവനെയും കൊണ്ടേ പോവുള്ളൂ, അങ്ങനെ ഗംഗാവലി പുഴയിലിടാൻ ഉദ്ദേശിച്ചിട്ടില്ല, അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു; വിതുമ്പി മനാഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.