scorecardresearch

അവനെയും കൊണ്ടേ പോവുള്ളൂ, അങ്ങനെ ഗംഗാവലി പുഴയിൽ ഇടാൻ ഉദ്ദേശിച്ചിട്ടില്ല, അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു; വിതുമ്പി മനാഫ്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറിയും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയത് 71 ദിവസങ്ങൾക്കു ശേഷമാണ്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറിയും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയത് 71 ദിവസങ്ങൾക്കു ശേഷമാണ്

author-image
WebDesk
New Update
Arjun Manaf

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറിയിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തു. വാഹനം അർജുന്റേതെന്ന് ലോറി ഉടമ മനാഫ് തിരിച്ചറിഞ്ഞു. കാണാതായി 71-ദിവസത്തിന് ശേഷമാണ് ദൗത്യസംഘം ലോറി കണ്ടെത്തിയത്.  ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്നാണ് ലോറിയുടെ കാമ്പിൻ ഭാഗം കണ്ടെത്തിയത്.

Advertisment

"പലരും ഇട്ടേച്ച് പോയി. ഇട്ടേച്ച് പോകാന്‍ തോന്നിയില്ല. പോയിട്ടുമില്ല. അവനെ അങ്ങനെ  ഗംഗാവലി  പുഴയിലാടാൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ ആദ്യമേ പറഞ്ഞു, ലോറിയ്ക്ക് അധികം പരിക്കുണ്ടാവില്ല, കാമ്പിന് അധികം പരിക്കുണ്ടാവില്ല. ചിന്നിചിതറില്ല എന്നൊക്കെ. എനിക്ക് ഉറപ്പുണ്ടായിരുന്നു, അവൻ ആ ക്യാമ്പിന്റെ ഉള്ളിലുണ്ടാവുമെന്ന്. അതിപ്പോള്‍ എന്തായാലും ശരിയായില്ലേ,' എന്നാണ് ലോറി കണ്ടെത്തിയതിനെ തുടർന്ന് മനാഫിന്റെ പ്രതികരണം. 

അർജുനെ കൊണ്ടുവരുമെന്ന് അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനായെന്നും മനാഫ് പറഞ്ഞു. "അവന്റെ അച്ഛന് കൊടുത്ത ഒരു വാക്കുണ്ട്. കൊണ്ടുവരുമെന്ന്. ജീവനോടെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചത്. അത് കഴിഞ്ഞില്ല. ഇങ്ങനെയെങ്കിലും എത്തിച്ചു. ഇനി അവിടെ എത്തിക്കും." 

Advertisment

ജൂലൈ 16 രാവിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആണ് അർജുനും ലോറിയും കാണാതായത്. അർജുനു വേണ്ടിയുള്ള തിരച്ചിലിന്റെ മൂന്നാം ഘട്ടത്തിലാണ് വാഹനം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

Read More

Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: