/indian-express-malayalam/media/media_files/4F9j1uQUY4oyfMrxyTC0.jpg)
അൻവറിന്റെ ആരോപണങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രനും പറഞ്ഞു
മലപ്പുറം: വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ രംഗത്ത്. നിലമ്പൂരിൽ നടന്ന വനംവകുപ്പിന്റെ പരിപാടിയിൽ വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ വേദിയിൽ ഇരുത്തിയാണ് അൻവറിന്റെ വിമർശനം. വന്യജീവി സംരക്ഷണത്തിനൊപ്പം മനുഷ്യസംരക്ഷണ മന്ത്രി കൂടി വേണ്ട സ്ഥിതിയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ്സ് വന്യജീവികളെക്കാൾ ക്രൂരമാണെന്നും എംഎൽഎ പറഞ്ഞു.
"വനത്തിൽ ആർക്കും പ്രവേശനമില്ല. വനത്തിൽ എന്തും നടക്കുമെന്നതാണ് സ്ഥിതി. ജനവാസ മേഖലയിൽ സ്ഥിരമായി വന്യ ജീവി ആക്രമണം ഉണ്ടാകുകയാണ്. നഗരങ്ങളിൽ വരെ വന്യജീവികൾ എത്തുന്നുണ്ട്. സോഷ്യൽ ഓഡിറ്റിന് വിധേയമാകത്ത വകുപ്പാണ് വനം വകുപ്പ്. അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതി വെക്കുന്ന വകുപ്പാണ് വനം വകുപ്പ്. മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റി വിടില്ല. വനത്തിനകത്ത് വന്യജീവികൾക്ക് ഭക്ഷണം കിട്ടുന്നില്ല.
കെ സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും നേരിയായിട്ടില്ല. പിന്നല്ലെ പാവം ശശീന്ദ്രൻ വിചാരിച്ചിട്ടെന്നും പിവി അൻവർ എംഎൽഎ പറഞ്ഞു. വനത്തിനുളളിൽ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങൾ പണിയുകയാണ്. ഇത് ശരിയല്ല. പാർട്ടി ഇടപെടേണ്ട വിഷയമാണിത്".
"മനുഷ്യ - വന്യ ജീവി സംഘർഷം ശക്തമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ വിഷയം ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ വലിയ വോട്ടുചോർച്ചയുണ്ടാക്കി. വനം വകുപ്പുദ്യോഗസ്ഥരുടെ മനസ് വന്യ ജീവികളെക്കാൾ ക്രൂരമാണ്. വനം വകുപ്പുദ്യോഗസ്ഥൻ മരിച്ചിട്ട് മൃതദേഹം ഓഫീസിൽ വക്കാൻ പോലും മേലുദ്യോഗസ്ഥർ സമ്മതിച്ചില്ല. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല"- അൻവർ പറഞ്ഞു.
അൻവറിന്റെ ആരോപണങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രനും പറഞ്ഞു. പൊതുജനങ്ങളോടുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നല്ലരീതിയിൽ അല്ലെന്ന് മന്ത്രി പറഞ്ഞു.
Read More
- സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം: വീണാ ജോർജ്
- ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര നടയിൽ മഹാവിസ്മയം
- അർജുനായുള്ള തിരച്ചിൽ തുടരും;പുഴയിൽ നിന്ന് കിട്ടിയ അസ്ഥികൂടം പരിശോധനയ്ക്ക് അയ്ക്കും
- പാർട്ടിയിൽ വിശ്വാസമുണ്ട്; പരസ്യ പ്രസ്താവനയിൽ നിന്ന് പിന്മാറുന്നതായി അൻവർ
- ജില്ലാ ഭരണകൂടവുമായുള്ള ഭിന്നത;അർജുനായുള്ള തിരച്ചിൽ നിർത്തി ഈശ്വർ മാൽപെ
- മഴ വീണ്ടും ശക്തമാകുന്നു;നാളെ ഏഴിടത്ത് യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.