/indian-express-malayalam/media/media_files/5Vy8iVkOs3FKa6PBrHBq.jpg)
ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു
ബംഗളൂരു: ഷിരൂരിൽ അർജുനടക്കം മൂന്ന് പേർക്കായുളള തിരച്ചിൽ ഇന്നും തുടരും. തിരച്ചിലിന് റിട്ടയർ മേജർ ഇന്ദ്രബാലും നേവിയുടെയും എൻഡിആർ എഫിന്റെയും സംഘങ്ങളും പങ്കാളികളാവും. ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു.ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ അസ്ഥി മനുഷ്യന്റേതാണോ എന്നതടക്കമുള്ള കാര്യത്തിൽ വ്യക്തത വരൂ. അസ്ഥിഭാഗം ഇന്ന് ഡി എൻ എ പരിശോധനയ്ക്ക് അയക്കും.
അതേസമയം, പുഴയിൽ ഡ്രഡ്ജിങ് പരിശോധന ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയ്ൽ പ്രതികരിച്ചിരുന്നു. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎൽഎ പറഞ്ഞു. ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ടാങ്കർ ലോറിയുടെ എഞ്ചിന്റെ ഭാഗവും ഒരു സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.
മാൽപെ മടങ്ങി
ജില്ലാഭരണകൂടവുമായി ഉണ്ടായ അഭിപ്രായഭിന്നതയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ച് പ്രാദേശിക മുങ്ങൾ വിദ്ഗധൻ ഈശ്വർ മാൽപെയും സംഘവും ഞായറാഴ്ച മടങ്ങി."ജില്ലാ ഭരണകൂടവും ഡ്രഡ്ജർ കമ്പനിയുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയുന്നില്ല. കാൻവാർ എസ്പി മോശമായി പെരുമാറി. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞു. തിരച്ചിൽ വിവരങ്ങൾ ആരോടും പറയരുതെന്നാണ് ആവശ്യപ്പെടുന്നത്. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ തിരച്ചിലിന് എത്തുകയുള്ളു. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു"- മാൽപെ പറഞ്ഞു.
ഞായറാഴ്ച നാവിക സേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയിന്റിലാണ തിരച്ചിൽ കേന്ദ്രീകരിച്ചത്. ലോഹമുണ്ടെന്ന് ശക്തമായ സിഗ്നലുകൾ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മൺതിട്ടയ്ക്കും നടുവിലുള്ള സിപി 4 എന്ന പോയിന്റിൽ തന്നെ തിരച്ചിൽ കേന്ദ്രീകരിക്കണമെന്ന് അർജുന്റെ കുടുംബവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Read More
- പാർട്ടിയിൽ വിശ്വാസമുണ്ട്; പരസ്യ പ്രസ്താവനയിൽ നിന്ന് പിന്മാറുന്നതായി അൻവർ
- ജില്ലാ ഭരണകൂടവുമായുള്ള ഭിന്നത;അർജുനായുള്ള തിരച്ചിൽ നിർത്തി ഈശ്വർ മാൽപെ
- മഴ വീണ്ടും ശക്തമാകുന്നു;നാളെ ഏഴിടത്ത് യെല്ലോ അലർട്ട്
- പിവി അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ്
- ഹേമ കമ്മിറ്റി റിപ്പോർട്ട്: നടപടി കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷന്; കേരളത്തിലെത്തി മൊഴിയെടുക്കും
- ലൈംഗികാതിക്രമ കേസ്; സിദ്ദിഖിനെതിരെ കൂടുതൽ തെളിവുകൾ എസ്ഐടിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.