scorecardresearch

പാർട്ടിയിൽ വിശ്വാസമുണ്ട്; പരസ്യ പ്രസ്താവനയിൽ നിന്ന് പിന്മാറുന്നതായി അൻവർ

നേരത്തെ, മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ പിവി അൻവറെ പൂർണ്ണമായി തള്ളി സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു

നേരത്തെ, മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ പിവി അൻവറെ പൂർണ്ണമായി തള്ളി സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു

author-image
WebDesk
New Update
pvanwar

അൻവറെ പൂർണ്ണമായി തള്ളി സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് രംഗത്തെത്തിയിരുന്നു

കൊച്ചി: സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശങ്ങൾ മാനിച്ച് പരസ്യ പ്രസ്താവനയിൽ നിന്ന് പിന്മാറുകയാണെന്ന് പി വി അൻവർ എംഎൽഎ. പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ഫെയ്‌സ്ബുക്കിൽ അൻവർ കുറിച്ചു. പൊലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്. അതിൽ നിന്ന് പിന്നോട്ടില്ല. കുറ്റാരോപിതർ തൽസ്ഥാനത്ത് തുടരുന്നതിനോട് വിയോജിപ്പുണ്ടെന്നും അൻവർ കുറിച്ചു. താൻ ഇടതു പാളയത്തിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് നോക്കിയിരിക്കുന്നവർ നിരാശരാകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

'താൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ സാധാരണക്കാരായ പാർട്ടി അണികളുടെയും, പൊതുസമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടിയായിരുന്നെന്നും അൻവർ ഫെയ്‌സ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ നാട്ടിലെ സഖാക്കളെയും,പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചത്. ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്. അത് എന്റെ പ്രിയപ്പെട്ട പാർട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട് എന്ന ബോധ്യമെനിക്കുണ്ട്. മറ്റ് വഴികൾ എനിക്ക് മുൻപിൽ ഉണ്ടായിരുന്നില്ല. അക്കാര്യത്തിൽ നിങ്ങൾ ഓരോരുത്തവരോടും ക്ഷമ ചോദിക്കുന്നു'.

fbpost
പിവി അൻവറിന്റെ ഫെയ്‌സ് ബുക്ക് പോസറ്റ്‌


'വിഷയങ്ങൾ സംബന്ധിച്ച് വിശദമായി എഴുതി നൽകിയാൽ അവ പരിശോധിക്കും എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം.വി.ഗോവിന്ദൻ മാസ്റ്റർ അറിയിച്ചിരുന്നു. വിശദമായ പരാതി അദ്ദേഹത്തിന് എഴുതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സമയബന്ധിതമായി വേണ്ട പരിശോധനകൾ ഉണ്ടാകുമെന്ന് അദ്ദേഹം ഇന്നും വ്യക്തമാക്കിയിട്ടുണ്ട്'. -അൻവർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു

Advertisment

താൻ നൽകിയ പരാതികൾക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യമുണ്ടെന്നും. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി നൽകിയ നിർദേശം ശിരസ്സാൽ വഹിക്കാൻ താൻ ബാധ്യസ്ഥനുമാണെന്നും ഈ  വിഷയത്തിലുള്ള പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുന്നുവെന്നും പറഞ്ഞാണ് അൻവർ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

നേരത്തെ, മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ അൻവറെ പൂർണ്ണമായി തള്ളി സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് രംഗത്തെത്തിയിരുന്നു. സിപിഎമ്മിനെയും ഇടതുമുന്നണിയെയും ദുർബലമാക്കുന്ന  നിലപാടുകളാണ് പിവി അൻവർ എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിനുപിന്നാലെ എ വിജയരാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കളും അൻവറിനെ തള്ളി രംഗത്തെത്തിയിരുന്നു. 

Read More

Pv Anvar Cpim

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: