/indian-express-malayalam/media/media_files/XIX362suG8tdcXENMzSQ.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഹേമ കമ്മറ്റി റിപ്പോർട്ടിൽ നടപടികൾ കടുപ്പിച്ച് ദേശിയ വനിതാ കമ്മീഷൻ. കേരളത്തിലെത്തി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനാണ് കമ്മീഷന്റെ നീക്കം. ഇതിനായി പ്രത്യേക കമ്മിറ്റി രൂപികരിക്കുമെന്നാണ് വിവരം. പരാതിക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ കത്തു നൽകിയിരുന്നു. ഓഗസ്റ്റ് 31ന് കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന് ഇതുവരെ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ്, കൂടുതൽ നടപടികളിലേക്ക് കമ്മീഷൻ കടക്കുന്നത്. പരാതിക്കാർക്ക് ദേശീയ വനിതാ കമ്മിഷനെ നേരിട്ടു ബന്ധപ്പെടാം.
അതേസമയം, മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരുപത് പേരുടെ മൊഴികൾ ഗൗരവമേറിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പത്തു ദിവസത്തിനുള്ളില്‍ പരാതിക്കാരിൽ ഭൂരിഭാഗം പേരെയും നേരിട്ട് കാണാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
റിപ്പോർട്ടിലെ പേരുകളിൽ കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ അന്വേഷണ സംഘം പരിശോധിച്ച റിപ്പോർട്ടിൽ മൊഴി നൽകിയവരുടെ പേരുകൾ മറച്ചിരിക്കുകയാണ്. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാൽ, മറച്ച പേരുകൾ ജസ്റ്റിസ് ഹേമയിൽ നിന്ന് ശേഖരിക്കുന്നതിന് അനുമതിതേടി ഹൈക്കോടതിയെ സമാപിക്കാനാണ് നീക്കം.
Read More
- ലൈംഗികാതിക്രമ കേസ്; സിദ്ദിഖിനെതിരെ കൂടുതൽ തെളിവുകൾ എസ്ഐടിക്ക്
- ബാഹ്യ ഇടപെടലുകളില്ല, കമ്മിഷണർക്ക് വീഴ്ച; പൂരം കലക്കലിൽ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി
- ഐഎസ്എൽ; കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം
- മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു; പോരാട്ടം തുടരുമെന്ന് പി.വി അൻവർ
- കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ വിട; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം
- അജിത്ത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി, അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം നടപടി
- മുതിർന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ് അന്തരിച്ചു
- വയനാട് ദുരിതാശ്വാസ ചെലവ് വിവാദം: മാധ്യമങ്ങൾ വ്യാജവാർത്ത നൽകി, പിന്നില്‍ അജണ്ടയെന്ന് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us