/indian-express-malayalam/media/media_files/b3I1YFeFqfvek9KzgHXZ.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കൊച്ചി: നടൻ സിദ്ദിഖിനെതിരായ നടിയുടെ ബലാത്സംഗക്കേസില്‍ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചതായി വിവരം. അതിക്രമം നേരിട്ടതിനു പിന്നാലെ മാനസിക സംഘർഷം അടക്കമുള്ള പ്രശ്നങ്ങളിൽ യുവതി ചികിത്സതേടിയിരുന്നു. ആശുപത്രിയിൽ നിന്നുള്ള തെളിവുകൾ ഉൾപ്പെടെ ലഭിച്ചതായാണ് വിവരം.
അതേസമയം, മുൻകൂർ ജാമ്യം തേടി സിദ്ദിഖ് സമർപിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടർ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2016ൽ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽവച്ച് പെൺകുട്ടിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
സിനിമ ചർച്ച ചെയ്യാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് നടി മെഴിനൽകിയത്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വച്ചാണ് പീഡനം നടന്നത്. തന്റെ സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും നടി ആരോപിച്ചിരുന്നു. മലയാള സിനിമയിലെ നമ്പർ വൺ ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു.
നടിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ് നടി ഉന്നയിക്കുന്നതെന്നുമാണ് സിദ്ദിഖിൻ്റെ വാദം. ഹോട്ടൽ മുറിയിൽ ഹർജിക്കാരൻ ബലാൽസംഗം ചെയ്തെന്ന് ഉന്നയിക്കുന്ന പരാതിക്കാരിക്ക് മാസമോ, സംഭവ ദിവസമോ ഓർമ്മയില്ലെന്ന് സിദ്ദിഖ് ജാമ്യ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
2019 വരെ പരാതിക്കാരി ഹർജിക്കാരൻ ലൈംഗീക ഉദ്ദേശത്തോടെ പെരുമാറിയെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും സമൂഹ മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. 2016ൽ തിയറ്ററിൽ സിനിമയുടെ പ്രിവ്യൂവിനിടെ ഹർജിക്കാരൻ മോശമായി പെരുമാറിയെന്നാണ് പരാതി. എന്നാൽ ഇപ്പറയുന്ന ആരോപണങ്ങൾ പ്രവർത്തികമാക്കാൻ പറ്റുന്ന ഇടമല്ല സിനിമ തിയറ്ററെന്ന് സിദ്ദിഖ് വാദിച്ചു.
നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ഹർജിക്കാരനെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമല്ലെന്ന് കണ്ട് ബലാൽസംഗമടക്കം പുതിയ ആരോപണം കരുതിക്കുട്ടി ഉന്നയിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അവ്യക്തവും ഉറപ്പില്ലാത്തതുമായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ ഉന്നയിച്ച് ഹർജിക്കാരനെ അറസ്റ്റു ചെയ്യിക്കാനാണ് പരാതിക്കാരിയുടെ നീക്കം. അറസ്റ്റു ചെയ്യേണ്ടതില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കാരണങ്ങളില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖ് കേടതിയിൽ ആവശ്യപ്പെട്ടത്.
Read More
- ബാഹ്യ ഇടപെടലുകളില്ല, കമ്മിഷണർക്ക് വീഴ്ച; പൂരം കലക്കലിൽ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി
- ഐഎസ്എൽ; കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം
- മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു; പോരാട്ടം തുടരുമെന്ന് പി.വി അൻവർ
- കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
- അജിത്ത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി, അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം നടപടി
- മുതിർന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ് അന്തരിച്ചു
- വയനാട് ദുരിതാശ്വാസ ചെലവ് വിവാദം: മാധ്യമങ്ങൾ വ്യാജവാർത്ത നൽകി, പിന്നില്‍ അജണ്ടയെന്ന് മുഖ്യമന്ത്രി
- നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, പണവും സ്വർണാഭരണങ്ങളും കൈക്കലാക്കി; അജ്മലിനെതിരെ ശ്രീക്കുട്ടിയുടെ മൊഴി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.