/indian-express-malayalam/media/media_files/0hUIcdIOoj0XH8jknBie.jpg)
അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്
കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി ഇറക്കി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോ.ശ്രീക്കുട്ടിയുടെ നിർണായക മൊഴി. അജ്മൽ നിർബന്ധിപ്പിച്ചാണ് മദ്യം കഴിപ്പിച്ചതെന്നും തന്റെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയെന്നും ശ്രീക്കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ ശ്രീക്കുട്ടി പറഞ്ഞു.
ആറു മാസത്തിനിടെ തന്റെ സ്വർണാഭരണങ്ങളും 20 ലക്ഷത്തോളം രൂപയും അജ്മൽ കൈക്കലാക്കി. ഇത് തിരികെ വാങ്ങാനാണ് സൗഹൃദം തുടർന്നത്. പലതവണ നിർബന്ധിച്ച് ലഹരി നൽകി. സംഭവദിവസം സുഹൃത്തിന്റെ വീട്ടില്‍വെച്ച് അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചെന്നും ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞു. സ്കൂട്ടർ യാത്രക്കാരി കാറിനടിയിൽ കുടുങ്ങിയതായി അറിയില്ലായിരുന്നു. താന്‍ കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടുവെന്നത് അജ്മലിന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നാണ് ശ്രീക്കുട്ടി പറഞ്ഞത്.
അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്നാണ് പൊലീസ് പറയുന്നത്. അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎ അടക്കം ഉപയോ​ഗിച്ചതിന് പൊലീസിന് തെളിവ് ലഭിച്ചു. ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. കേസിൽ പ്രതികളായ അജ്മലിനെയും ഡോ.ശ്രീക്കുട്ടിയെയും രണ്ടു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചത്. പിന്നാലെ സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ കുഞ്ഞുമോളു(47)ടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ഡോ. ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു. കാറോടിച്ചിരുന്ന അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us