scorecardresearch

മലയാളത്തിന്റെ 'പൊന്നമ്മ' യാത്രയായി

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

author-image
WebDesk
New Update
Kaviyoor Ponnamma

ഫയൽ ഫൊട്ടോ

കൊച്ചി: മുതിർന്ന അഭിനേത്രി കവിയൂര്‍ പൊന്നമ്മ (80) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ടാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭൗതിക ശരീരം നാളെ കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കുമെന്നാണ് വിവരം.

Advertisment

മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂര്‍ പൊന്നമ്മ. നൂറോളം നടീനടന്മാരുടെ അമ്മയായി അഭിനയിച്ച നടിയെന്ന വിശേഷണവും കവിയൂർ പൊന്നമ്മയ്ക്ക് സ്വന്തം. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് കുറച്ചേറെ നാളുകളായി വടക്കൻ പറവൂര്‍ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. 

മലയാള സിനിമയിൽ അറുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ. 700ൽ ഏറെ സിനിമകളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. രാവണനായി കൊട്ടാരക്കര ശ്രീധരന്‍ നായരെത്തിയപ്പോള്‍ മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മയായിരുന്നു. തോപ്പിൽ ഭാസിയെ ആണ് തന്റെ അഭിനയകലയുടെ ഗുരുവായിക്കാണുന്നത്. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.

ടി.പി ദാമോദരന്റെയും ഗൗരിയുടെയും ഏഴു മക്കളില്‍ മൂത്തയാളായി പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. പൊൻകുന്നത്തെ കുട്ടിക്കാലത്തിനു ശേഷം എൽ.പി.ആർ. വർമ്മയുടേ കീഴിൽ സംഗീതം പഠിക്കാൻ ചങ്ങനാശ്ശേരിലേത്തി. വെച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. 

Advertisment

മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡുകൾ നാലുതവണ (1971, 1972, 1973, 1994 ) കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ ഭൂരിഭാഗം പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ ആരാധകർക്ക് എന്നും പ്രയപ്പെട്ടതാണ്.

Read More

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: