scorecardresearch

ജില്ലാ ഭരണകൂടവുമായുള്ള ഭിന്നത;അർജുനായുള്ള തിരച്ചിൽ നിർത്തി ഈശ്വർ മാൽപെ

ഈശ്വർ മൽപെയെ തള്ളി കാൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ രംഗത്തെത്തി. ഈശ്വർ മൽപെ , നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്ന് എംഎൽഎ പറഞ്ഞു

ഈശ്വർ മൽപെയെ തള്ളി കാൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ രംഗത്തെത്തി. ഈശ്വർ മൽപെ , നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്ന് എംഎൽഎ പറഞ്ഞു

author-image
WebDesk
New Update
eeswar malpe

ഈശ്വർ മാൽപെ അർജുൻ ദൗത്യത്തിൽ സ്വമേധയാ പങ്കാളിയായതാണ്

മംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി പുഴയിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും. ജില്ലാ ഭരണകൂടവുമായി ഉണ്ടായ  അഭിപ്രായഭിന്നതയെ തുടർന്നാണ് ദൗത്യം അവസാനിപ്പിക്കുന്നതെന്ന് മാൽപെ പറഞ്ഞു.

Advertisment

"ജില്ലാ ഭരണകൂടവും ഡ്രഡ്ജർ കമ്പനിയുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയുന്നില്ല. കാൻവാർ എസ്പി മോശമായി പെരുമാറി. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞു. തിരച്ചിൽ വിവരങ്ങൾ ആരോടും പറയരുതെന്നാണ് ആവശ്യപ്പെടുന്നത്. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ തിരച്ചിലിന് എത്തുകയുള്ളു. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു"- മാൽപെ പറഞ്ഞു. ഉടുപ്പി സ്വദേശിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അർജുൻ ദൗത്യത്തിൽ സ്വമേധയാ പങ്കാളിയായതാണ്. ഇന്നലെയും ഇന്നും നദിയിലേക്ക് ഇറങ്ങിയ മാൽപെയാണ് അർജുന്റെ ലോറിയിലെ മരങ്ങളടക്കം കണ്ടെത്തിയത്.

അതേസമയം, ഈശ്വർ മാൽപെയെ തള്ളി കാൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ രംഗത്തെത്തി." മാൽപെ നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്ന് എംഎൽഎ പറഞ്ഞു. അനുമതി നിഷേധിച്ചെന്ന് പറയുന്നത് തെറ്റാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ആളെകൂട്ടാനാണ് മൽപെയുടെ ശ്രമം. ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ പത്തുദിവസം തുടരും. റിട്ടയേർജ് മേജർ ജനറൽ ഇന്ദ്രബാലൻ തിങ്കളാഴ്ച ഷിരൂരിൽ എത്തും. നാവിക സംഘവും ചൊവ്വാഴ്ച തിരുരിലെത്തും"- എംഎൽഎ പറഞ്ഞു. 

ഈശ്വർ മാൽപെ മടങ്ങുന്നത് തിരച്ചിലിനെ ബാധിക്കുമെന്ന് അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് പ്രതികരിച്ചപ്പോൾ വിവാദങ്ങൾ ഒഴിവാക്കണമെന്ന് അർജുന്റെ സഹോദരി അഞ്ജു പ്രതികരിച്ചു. "മൽപെയുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ തിരച്ചിൽ വേണ്ട. ഇനി എട്ടുദിവസം കൂടി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകിയിട്ടുണ്ട്"- അഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisment

നാവിക സേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയിന്റിലാണ് ഞായറാഴ്ച തിരച്ചിൽ നടത്തുന്നത്. പുഴയ്ക്കടിയിൽ കഴിഞ്ഞ ദിവസം തന്നെ തടിക്കഷ്ണങ്ങളും സ്‌കൂട്ടറും കണ്ടെത്തിയെന്ന് ഈശ്വർ മൽപെ പറഞ്ഞു.ലോഹമുണ്ടെന്ന് ശക്തമായ സിഗ്‌നലുകൾ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മൺതിട്ടയ്ക്കും നടുവിലുള്ള സിപി 4 എന്ന പോയിന്റിൽ തന്നെ തിരച്ചിൽ കേന്ദ്രീകരിക്കണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ പുഴയിലിറങ്ങിയ ഈശ്വർ മൽപെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലിൽപ്പെട്ട ടാങ്കർ ലോറിയുടെ ക്യാമ്പിനും മുൻവശത്തെ ടയറുമാണ് കിട്ടിയത്.

Read More

Rescue rescue mission

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: