/indian-express-malayalam/media/media_files/G1sgrme47sthOyYgJ175.jpg)
സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുവരെയുള്ള പരിശോധന ഫലങ്ങൾ എല്ലാം നെഗറ്റീവ് ആണ്. നിപ വൈറസ് വ്യാപനം നടക്കുന്ന മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. എംപോക്‌സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്- വീണാ ജോർജ് ഇടുക്കിയിൽ പറഞ്ഞു.
പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 267 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 90 പേർ സെക്കന്ററി കോൺടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം, സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മികച്ച മാനസിക പിന്തുണയാണ് നൽകിവരുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഫീൽഡ് സർവേയുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂർ പഞ്ചായത്തുകളിലായി ആകെ 1044 വീടുകളിൽ സർവെ നടത്തി. ആകെ 7953 വീട്ടുകളിലാണ് ഇതിനകം സർവേ പൂർത്തിയാക്കിയതെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Read More
- ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര നടയിൽ മഹാവിസ്മയം
- അർജുനായുള്ള തിരച്ചിൽ തുടരും;പുഴയിൽ നിന്ന് കിട്ടിയ അസ്ഥികൂടം പരിശോധനയ്ക്ക് അയ്ക്കും
- പാർട്ടിയിൽ വിശ്വാസമുണ്ട്; പരസ്യ പ്രസ്താവനയിൽ നിന്ന് പിന്മാറുന്നതായി അൻവർ
- ജില്ലാ ഭരണകൂടവുമായുള്ള ഭിന്നത;അർജുനായുള്ള തിരച്ചിൽ നിർത്തി ഈശ്വർ മാൽപെ
- മഴ വീണ്ടും ശക്തമാകുന്നു;നാളെ ഏഴിടത്ത് യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.