/indian-express-malayalam/media/media_files/uploads/2018/05/nipah-2018_5largeimg221_May_2018_182705277.jpg)
യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്.
മലപ്പുറം : മലപ്പുറത്ത് നിലവിൽ ഏഴ് പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്. ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും.
അതേസമയം യുവാവിന്റെ ഒപ്പം ആശുപത്രിയിൽ നിന്ന അമ്മ അടക്കമുള്ള അടുത്ത ബന്ധുക്കളുടെയും ചികിത്സിച്ച ഡോക്ടറും അടക്കമുള്ളവരുടെ ഫലം നേരത്തെ നെഗറ്റീവായിരുന്നു. ഇതോടെ ആകെ 63 പേരുടെ പരിശോധന ഫലം നെഗറ്റീവായി. നിപ രോഗബാധ മറ്റാർക്കും വരുന്നില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത ശക്തമാക്കിയിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മികച്ച മാനസിക പിന്തുണയാണ് നൽകിവരുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് 11 പേർ ഉൾപ്പെടെ 226 പേർക്ക് കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകിയിട്ടുണ്ട്. ഫീൽഡ് സർവേയുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂർ പഞ്ചായത്തുകളിലായി ആകെ 1044 വീടുകളിൽ ഇന്ന് സർവെ നടത്തി. ആകെ 7953 വീട്ടുകളിലാണ് ഇതിനകം സർവേ പൂർത്തിയാക്കിയതെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Read More
- എം പോക്സ്; മലപ്പുറം സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 23 പേർ
- EY Employee Death:എന്റെ ഹൃദയഭാരം വളരെ വലുത്; ഉള്ളുലയ്ക്കും ഈ അമ്മയുടെ കത്ത്
- EY Employee Died:അന്ന സെബാസ്റ്റ്യന്റെ മരണം; ആരോപണവുമായി കുടുംബം:അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
- വിവാഹത്തിനായി നാട്ടിലേക്ക് വരുന്നതിനിടെ പിതാവും മകളും വാഹനാപകടത്തിൽ മരിച്ചു
- അരിയിൽ ഷുക്കൂർ വധക്കേസ്; പി.ജയരാജനും ടി.വി.രാജേഷിനും തിരിച്ചടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.