scorecardresearch

EY Employee Death:അന്ന സെബാസ്റ്റ്യന്റെ മരണം; ആരോപണവുമായി കുടുംബം:അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

EY Pune employee Anna Sebastian Perayil death:ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റായ കൊച്ചി കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ ജൂലൈ 20 ന് പൂനെയിലെ താമസ സ്ഥലത്തുവച്ച് കുഴഞ്ഞു വീണ് മരിച്ചത്

EY Pune employee Anna Sebastian Perayil death:ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റായ കൊച്ചി കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ ജൂലൈ 20 ന് പൂനെയിലെ താമസ സ്ഥലത്തുവച്ച് കുഴഞ്ഞു വീണ് മരിച്ചത്

author-image
WebDesk
New Update
EY Employee Death due to Work Overload

അന്ന സെബാസ്റ്റ്യൻ, സിബി ജോസഫ്

Family vs Company over EY Employee Anna's deathകൊച്ചി: ഇരുപത്തിയാറുകാരിയായ ചാർട്ടേഡ് അക്കൗണ്ടൻറ് അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ശോഭാ കരന്തലജെ എക്‌സ് പ്ലാറ്റ്‌ഫോമിൽകുറിച്ചു. മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ എക്‌സ് പ്ലാറ്റ് ഫോമിലെ കുറിപ്പ് പങ്കുവെച്ചായിരുന്നു കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയുടെ പ്രതികരണം. 

Advertisment

സംഭവിച്ചത് ദുഃഖകരമായ കാര്യമാണെന്നും ഇത് അസ്വസ്ഥപ്പെടുത്തുന്നുവെന്നും രാജീവ് ചന്ദ്രശേഖൻ നേരത്തെ എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചിരുന്നു.സംഭവത്തേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.തൊഴിലിടത്തെ സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണത്തിൽ അന്വേഷണം നടക്കുമെന്നും തൊഴിൽ മന്ത്രാലയം നീതി ഉറപ്പാക്കുമെന്നും മന്ത്രി എക്‌സിൽ കുറിച്ചു

ഉറങ്ങാൻ പോലും സമയംകിട്ടിയില്ലെന്ന് കുടുംബം

അമിത ജോലി ഭാരത്തെ തുടർന്ന് മലയാളി യുവതിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ (26) മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. മകളുടെ മരണത്തിന് കാരണം മൾട്ടി നാഷണൽ കമ്പനിയുടെ ജോലിസമ്മർദമാണെന്ന് കുടുംബം ആരോപിച്ചു. മകൾക്ക് ഉറങ്ങാൻ പോലും സമയം കിട്ടിയിരുന്നില്ലായെന്നും സമയത്ത് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും അന്നയുടെ അച്ഛൻ സിബി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Advertisment

''കൃത്യസമയത്തിനുള്ളിൽ വർക്ക് ചെയ്ത് തീർക്കാനായി കമ്പനിയിൽനിന്നും അവൾക്ക് സമ്മർദം ഉണ്ടാകാറുണ്ട്. രാത്രി 12.30 വരെ ഓഫിസിൽ ഇരുന്ന് ജോലി ചെയ്യും. അതു കഴിഞ്ഞ് റൂമിൽ എത്തിയാലും അഡീഷണൽ വർക്ക് കൊടുക്കും. രാത്രി ഉറങ്ങാൻ പോലും സമയം കിട്ടിയിരുന്നില്ല. അവൾ താമസിക്കുന്ന ഇടത്ത് 10 മണി കഴിഞ്ഞാൽ ഭക്ഷണം കിട്ടാറില്ല. പല ദിവസങ്ങളിലും ഭക്ഷണം കഴിക്കാതെയാണ് ഉറങ്ങിയിരുന്നത്. ജോലി രാജിവച്ച് വരാൻ മകളോട് പറഞ്ഞതാണ്. ഒരു വർഷമെങ്കിലും അവിടെ നിന്നാൽ വേറെ എവിടെയെങ്കിലും ജോലി കിട്ടുമ്പോൾ നല്ലതാണെന്ന് അവൾ പറഞ്ഞതോടെയാണ് സമ്മതിച്ചത്,'' അച്ഛൻ പറഞ്ഞു.

അവളുടെ കോണ്‍വൊക്കേഷന് പോയപ്പോള്‍ ഒരു ആശുപത്രിയിൽ പോയി ഇസിജിയെടുത്തു. കാര്‍ഡിയോളജിസ്റ്റിനെ കണ്ടപ്പോള്‍ ഹൃദയസംബന്ധമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞു. ഉറക്കമില്ലായ്മയും സമയത്ത് ഭക്ഷണം കഴിക്കാത്തതിന്‍റെയും പ്രശ്നം മാത്രമാണ് അവള്‍ക്കുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏണസ്റ്റ് ആന്‍ഡ് യങ് (EY) കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റായ കൊച്ചി കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ ജൂലൈ 20 ന് പൂനെയിലെ താമസ സ്ഥലത്തുവച്ച് കുഴഞ്ഞു വീണ് മരിച്ചത്. ജോലിക്ക് കയറി നാലു മാസം തികയുന്നതിനു മുൻപേയായിരുന്നു മരണം. അമിത ജോലി ഭാരത്തെ തുടർന്നാണ് മകൾ മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. 

പ്രതികരണവുമായി കമ്പനി

അന്നയുടെ മരണത്തിൽ പ്രതികരണവുമായി ഏൺസ്റ്റ് ആന്റ് യംഗ് കമ്പനി. അന്നയുടെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് കുടുംബത്തിന് അയച്ച അനുശോചന സന്ദേശത്തിൽ  ഇവൈ പറഞ്ഞു. അമിത ജോലിഭാരം കാരണമാണ് അന്ന മരിച്ചത് എന്ന് മാതാവ് അനിത അഗസ്റ്റിൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി അനിത ഇവൈയ്ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കമ്പനി അനുശോചന സന്ദേശം അറിയിച്ചത്. 

ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതിൽ കമ്പനി പ്രാധാന്യം നൽകുമെന്നും ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. അന്നയുടെ കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ ഒരു നടപടിക്കും കഴിയില്ല. എന്നാൽ ദുരിത സമയങ്ങളിൽ ഞങ്ങൾ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്, അത് തുടരും- കമ്പനി പറഞ്ഞു.

Read More

Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: