/indian-express-malayalam/media/media_files/BTz2wHlcnr1785m9RCwU.jpg)
അന്നയുടെ അമ്മ അനിത ഇവൈ കമ്പനി മേധാവിയക്ക് അയച്ച കത്തിലാണ് ഹൃദയം നുറുങ്ങുന്ന വാക്കുകൾ
Family vs Company over EY Employee Anna's Death: കൊച്ചി: പ്രതീക്ഷയുടെ പച്ചത്തുരുത്തുകൾ തേടിയാകം അന്ന പൂനെയിലെത്തിയത്. മകൾ നല്ലൊരു ജോലിയിൽ പ്രവേശിച്ചതിന്റെ ആനന്ദത്തിലായിരുന്നു അന്നയുടെ മാതാപിതാക്കളും. എന്നാൽ ജോലിയിൽ പ്രവേശിച്ച് നാലാം മാസം പൊന്നുമകളുടെ ചേതനയറ്റ മൃതശരീരം ഏറ്റുവാങ്ങേണ്ടി വന്ന അമ്മയുടെ ഉള്ളൊലിഞ്ഞ ഒരു കത്താണ് രാജ്യം മൊത്തം ചർച്ചയാകുന്നത്. കൊച്ചി സ്വദേശി ഇരുപത്തിയാറുകാരിയായ അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണത്തിന് പിന്നാലെ, അന്നയുടെ അമ്മ അനിത ഇവൈ കമ്പനി മേധാവിയക്ക് അയച്ച കത്തിലാണ് ഹൃദയം നുറുങ്ങുന്ന വാക്കുകൾ...
ഹൃദയഭാരത്താൽ ആത്മാവ് തകർന്നിരിക്കുന്ന സമയത്തും ഇങ്ങനൊരു കത്ത് അനിവാര്യമാണെന്ന് തോന്നിയതിനാലാണ് എഴുതുന്നത് എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. തങ്ങൾ അനുഭവിക്കുന്ന വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്. അതിന് ഞങ്ങളുടെ കഥ പങ്കിടേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു.
ജീവനക്കാരോടുള്ള കമ്പനിയുടെ നയമാണ് മകളുടെ മരണത്തിന് കാരണമെന്ന് അനിത കത്തിൽ ആരോപിക്കുന്നു. ഇവൈ അന്നയുടെ ആദ്യ സ്ഥാപനമായിരുന്നു. ആവേശത്തോടെയാണ് കമ്പനിയിൽ ചേർന്നത്. തന്റെ മകൾ പോരാളിയായിരുന്നു.
സ്‌കൂളിലും കോളേജിലും എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടി.ഇവൈയിൽ കഠിനമായി ജോലി ചെയ്തു. കടുത്ത ജോലി ഭാരം കാരണമാണ് മകൾക്ക് ജീവൻ നഷ്ടമായത്. അവൾ വളരെ മാനസികമായി തളർന്നുപോയി. നീണ്ട മണിക്കൂറുകളും ജോലി ചെയ്യേണ്ടി വന്നു. ശരിയായ വിശ്രമവും ഉറക്കവും ലഭിക്കാത്തതും അവളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു. ദീർഘനേരമുള്ള ജോലി ഭാരത്തിനൊപ്പം, പുതിയ അന്തരീക്ഷവും മത്സരബുദ്ധിയും അന്നയെ വളരെ മാനസികമായി സമ്മർദ്ദത്തിലാക്കിയെന്നും അനിതയുടെ ഹൃദയഭേദകമായ കത്തിലുണ്ട്.
മരിക്കുന്നതിന് ദിവസങ്ങൾ മുമ്പ് ജൂലൈ ആറിന് താനും ഭർത്താവും സിഎ കോൺവക്കേഷനിൽ പങ്കെടുക്കാൻ പൂനെയിലെത്തി. ഒരാഴ്ചയായി നെഞ്ച് വേദനിക്കുന്നതായി മകൾ പറഞ്ഞതിനാൽ പൂനെയിലെ ആശുപത്രിയിൽ കാണിച്ചു. ഇസിജി സാധാരണ നിലയിലായിരുന്നു. വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെന്നും വളരെ വൈകി ഭക്ഷണം കഴിക്കുന്നത് പ്രശ്നമാണെന്നും കാർഡിയോളജിസ്റ്റ് പറഞ്ഞു. ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. ലീവ് കിട്ടില്ലെന്നും പറഞ്ഞ് ഡോക്ടറെ കണ്ട് ജോലിക്ക് പോകാനാണ് അന്ന തിടുക്കം കാട്ടിയതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
കത്ത് വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമായിരുന്നു കമ്പനിക്കെതിരെ ഉയർന്നത്. സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അനിതയുടെ കത്തിന് ഇവൈ മറുപടി നൽകിയിട്ടുണ്ട്.
അന്ന സെബാസ്റ്റ്യന്റെ മരണം കമ്പനിക്ക് നികത്താനാവാത്ത നഷ്ടമാണ്. ജീവനക്കാരിയുടെ അകാല മരണത്തിൽ അതിയായ ദുഖമുണ്ട്. ഞങ്ങളുടെ അഗാധമായ അനുശോചനം ദുഖിതരായ കുടുംബത്തിന് അർപ്പിക്കുന്നു.കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ ഒരു നടപടിക്കും കഴിയില്ലെന്നായിരുന്നു കത്തിനോട് ഇവൈ പ്രതികരിച്ചത്.
Read More
- EY Employee Died:അന്ന സെബാസ്റ്റ്യന്റെ മരണം; ആരോപണവുമായി കുടുംബം:അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
- വിവാഹത്തിനായി നാട്ടിലേക്ക് വരുന്നതിനിടെ പിതാവും മകളും വാഹനാപകടത്തിൽ മരിച്ചു
- അരിയിൽ ഷുക്കൂർ വധക്കേസ്; പി.ജയരാജനും ടി.വി.രാജേഷിനും തിരിച്ചടി
- നിപ: മലപ്പുറത്ത് 10 പേരുടെ സ്രവ പരിശോധനാഫലം കൂടി നെഗറ്റീവ്, സംസ്ഥാനത്തിന് ആശ്വാസം
- അർജുനായുള്ള തിരച്ചിൽ, ഡ്രഡ്ജര് ഇന്ന് ഷിരൂരില്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us