/indian-express-malayalam/media/media_files/9gel1PlCRZXTYEeF9fl5.jpg)
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര നടയിൽ മഹാവിസ്മയത്തിന് സാക്ഷ്യം വഹിച്ച് ഭക്ത ജനങ്ങൾ. വിഷുവ ദിവസമായ ഇന്ന് രാവിലെ 6.15 ന് ഉദയ സൂര്യ രശ്മികൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ ധ്വജ സ്തംഭതതിൽ പതിച്ച് ഗർഭ ഹൃഹം വരെ എത്തി ചേർന്നു.
ഇന്നു വൈകിട്ട് 5.30 ന് കിഴക്കേകോട്ടയിൽ നിന്നാൽ സൂര്യൻ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിന്റെ മധ്യത്തിലുള്ള താഴിക കുടത്തിന്റെ പിറകിലായി കാണാൻ സാധിക്കും. സൂര്യൻ ആദ്യത്തെ കവാടത്തിൽ പ്രവേശിച്ച് പതിയെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഗോപുര വാതിലുകളിൽ പ്രവേശിച്ച് അപ്രത്യക്ഷമാകുന്നത് കാണാൻ സാധിക്കും.
വർഷത്തിൽ രണ്ടു ദിവസം മാത്രം കാണാൻ കഴിയുന്ന അത്യപൂർവമായ കാഴ്ചയാണിത്. വിഷുവത്തിൽ സൂര്യൻ കൃത്യം കിഴക്കും കൃത്യം പടിഞ്ഞാറുമാണ് ഉദിക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്ര ഗോപുരവാതിൽ കൃത്യമായ കിഴക്കും കൃത്യമായ പടിഞ്ഞാറുമായി നിർമ്മിച്ചിരിക്കുന്നതിനാലാണ് ഈ അപൂർവ ദൃശ്യം കാണാനാകുന്നത്.
Read More
- അർജുനായുള്ള തിരച്ചിൽ തുടരും;പുഴയിൽ നിന്ന് കിട്ടിയ അസ്ഥികൂടം പരിശോധനയ്ക്ക് അയ്ക്കും
- പാർട്ടിയിൽ വിശ്വാസമുണ്ട്; പരസ്യ പ്രസ്താവനയിൽ നിന്ന് പിന്മാറുന്നതായി അൻവർ
- ജില്ലാ ഭരണകൂടവുമായുള്ള ഭിന്നത;അർജുനായുള്ള തിരച്ചിൽ നിർത്തി ഈശ്വർ മാൽപെ
- മഴ വീണ്ടും ശക്തമാകുന്നു;നാളെ ഏഴിടത്ത് യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us