scorecardresearch

നാടകീയ രംഗങ്ങൾ; എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും

ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുനൽകരുതെന്ന് കാട്ടി മകൾ ആശയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ അനാട്ടമി ആക്ട് പ്രകാരം മെഡിക്കൽ കോളേജ് തീരുമാനം എടുക്കട്ടേയെന്ന് കാട്ടി കോടതി കേസ് തീർപ്പാക്കി

ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുനൽകരുതെന്ന് കാട്ടി മകൾ ആശയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ അനാട്ടമി ആക്ട് പ്രകാരം മെഡിക്കൽ കോളേജ് തീരുമാനം എടുക്കട്ടേയെന്ന് കാട്ടി കോടതി കേസ് തീർപ്പാക്കി

author-image
WebDesk
New Update
news

അന്തിമ തീരൂമാനം വരുന്നത് വരെ ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം താൽക്കാലികമായി മോർച്ചറിയിൽ സൂക്ഷിക്കും. ലോറൻസിന്റെ ഭൗതീക ശരീരം മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശാ ലോറൻസ് സമർപ്പിച്ച ഹർജി തീർപ്പാക്കും വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയത്. കോടതി നിർദേശത്തെ തുടർന്ന ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Advertisment

ലോറൻസിന്റെ മൃതശരീരം പഠനാവശ്യത്തിന് കൈമാറരുതെന്നും പള്ളിയിൽ അടക്കം ചെയ്യണമെന്നും കാട്ടിയാണ് ആശ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചത്. മരണശേഷം മൃതദേഹം ആശുപത്രിയ്ക്ക് കൈമാറണമെന്ന് ലോറൻസ് പറഞ്ഞിട്ടില്ലെന്നും ആശ ഹർജിയിൽ പറയുന്നു. എന്നാൽ, മൃതദേഹം മെഡിക്കൽ കോളേജിനെതിരെ കൈമാറണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്ന് എംഎം ലോറൻസിന്റെ മകൻ എംഎൽ സജീവൻ മാധ്യമങ്ങളോട്  പ്രതികരിച്ചത്.  

Advertisment

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഹർജി പരിഗണിച്ച ഹൈക്കോടതി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ നിർദേശം നൽകുകയായിരുന്നു.അനാട്ടമി ആക്ട് പ്രകാരം മെഡിക്കൽ കോളേജ് തീരുമാനം  എടുക്കട്ടേയെന്ന് കാട്ടി കോടതി കേസ് തീർപ്പാക്കി

ഹർജിക്കാരിയുടെ എതിർപ്പ് പരിഗണിക്കാൻ മെഡിക്കൽ കോളേജിന് നിർദേശം നൽകിയ കോടതി മറ്റ് മക്കളുടെ അഭിപ്രായവും പരിഗണിക്കാൻ നിർദേശിച്ചു. കേസിൽ സിപിഎമ്മും പള്ളി വികാരിയും എതിർകക്ഷികളാണ്. 

അന്ത്യയാത്രയിൽ തർക്കവും പിടിവലിയും

എംഎം ലോറൻസിന്റെ അന്ത്യയാത്രയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ഭൗതിക ശരീരം മെഡിക്കൽ കോളജിനു പഠനത്തിനായി വിട്ടുനൽകുന്നതിനെതിരെ രംഗത്തുവന്ന മകൾ ആശ, ടൗൺഹാളിൽ നിന്നു മൃതദേഹം മാറ്റുന്നതു തടഞ്ഞതോടെ തർക്കം ഉടലെടുക്കുകയായിരുന്നു. തർക്കത്തിനിടെയാണ്, നാലു മണിയോടെ മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റിയത്.

തർക്കത്തിനിടെയുണ്ടായ പിടിവലിയിൽ മകൾ ആശ നിലത്തു വീണു. ലോറൻസിന്റെ കൊച്ചുമകനും ആശയ്ക്കൊപ്പമുണ്ടായിരുന്നു. മകളെയും കൊച്ചുമകനെയും ബലമായി പിടിച്ചുമാറ്റിയാണ്, ലോറൻസിന്റെ മൃതദേഹം ടൗൺഹാളിൽനിന്നു മാറ്റിയത്.

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ൽ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാർട്ടിയുടെ ഔദ്യോഗിക സമിതികളിൽ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറൻസ്. ന്യൂമോണിയ ബാധയെ തുടർന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

Cpim Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: