/indian-express-malayalam/media/media_files/uploads/2017/06/siddique.jpg)
സിദ്ദിഖ്
ന്യൂഡൽഹി: മലയാള സിനിമാ മേഖലയിലെ സംഘടനകളായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ്. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗക്കേസില്‍ തന്നെ പ്രതിയാക്കിയതെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിയിൽ സിദ്ദിഖ് ആരോപിച്ചിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സുപ്രീം കോടതിയില്‍ സിദ്ദിഖിനായി മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്.
കേസ് അന്വേഷണ സംഘത്തിനെതിരെയും ഗുരുതര ആരോപണങ്ങൾ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുണ്ട്. പരാതി നല്‍കിയതിനും കേസ് എടുക്കുന്നതിനും 8 വര്‍ഷത്തെ കാലതാമസം ഉണ്ടായെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും സിദ്ദിഖ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജിത റോത്തഗി കത്ത് നല്‍കിയിട്ടുണ്ട്. ഈ ആവശ്യം ഇന്ന് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തും. എന്നാൽ, കേസ് എന്ന് ലിസ്റ്റ് ചെയ്യണമെന്നും, ഏത് ബെഞ്ച് പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആണ് തീരുമാനിക്കുക.
ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനു പിന്നാലെയാണ് നടൻ സുപ്രീം കോടതിയെ സമീപിച്ചത്. അതിജീവിതയും സസ്ഥാന, സർക്കാരും സുപ്രീം കോടതിയിൽ തടസ്സഹർജി നൽകിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം മുതൽ ഒളിവിൽ കഴിയുന്ന സിദ്ദിഖിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഹോട്ടലുകളിലടക്കം പരിശോധന തുടരുകയാണ്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളിലും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലും പൊലീസ് ഇന്നലെ അന്വേഷണം നടത്തിയിരുന്നു.
Read More
- Gold Silver Rate Today in Kerala: സ്വർണവിലയിൽ ഇന്നു മാറ്റമില്ല, പവന് 56,480 രൂപ
- അർജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി
- അര്‍ജുന്റെ കുടുംബത്തിന് ഇതു പ്രതിസന്ധിഘട്ടം; ചേര്‍ത്തു പിടിക്കണമെന്ന് വി.ഡി സതീശൻ
- അവനെയും കൊണ്ടേ പോവുള്ളൂ, അങ്ങനെ ഗംഗാവലി പുഴയിലിടാൻ ഉദ്ദേശിച്ചിട്ടില്ല, അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു; വിതുമ്പി മനാഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.