/indian-express-malayalam/media/media_files/1f1pOou8m7JrfqczU9pk.jpg)
പിടിയിലായ പ്രതികൾ
തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം പിടിയിലായി. നാമക്കല്ലിൽവച്ചാണ് പ്രതികളെ തമിഴ്നാട് പോലീസ് പിടികൂടിയത്. പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഏറ്റുമുട്ടലിൽ കവർച്ചാ സംഘത്തിലെ ഒരാളെ പോലീസ് വെടിവച്ചു കൊന്നു. ഒരാളുടെ കാലിന് വെടിയേറ്റു. കൊള്ളയടിച്ച പണം കണ്ടെയ്നറിലാണ് പ്രതികൾ കൊണ്ടുപോയിരുന്നത്.
ഹരിയാന സ്വദേശികളായ ആറംഗ സംഘമാണ് കവർച്ച നടത്തിയതെന്നും ഇവരുടെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. കൊള്ള സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്ക് പരുക്കേറ്റതായും പോലീസ് വ്യക്തമാക്കി.
ഷൊർണൂർ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് മോഷണം നടന്നത്. 60 ലക്ഷത്തോളം രൂപ നഷ്ടമായി. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും നാലിനും ഇടയിൽ കാറിൽ മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് കവർച്ച നടത്തിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് സംഘം എഎടിഎം തകർത്തത്. ഒരേ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. വെള്ള നിറത്തിലുള്ള കാറിലാണ് മോഷ്ടാക്കൾ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നും പോലീസ് മനസിലാക്കിയിട്ടുണ്ട്.
ജില്ലയുടെ അതിർത്തികളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്. തമിഴ്നാട്ടിലേക്ക് പ്രതികൾ കടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
Read More
- സുജിത് ദാസും സംഘവും പിടിച്ചെടുത്ത സ്വർണം കടത്തുന്നു; അന്വേഷണത്തിനു വെല്ലുവിളിച്ച് പി.വി അൻവർ
- ഒരു കൊമ്പനും കുത്താൻ വരേണ്ട; തുറന്ന യുദ്ധം പ്രഖ്യാപിച്ച് പി.വി അൻവർ
- ദിലീപിന്റെ കേസിൽ കാണിച്ച ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പൊലീസിനുണ്ടായോ?, സിപിഐ വിമർശനം
- തൃശൂർ പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ട് തള്ളി, വീണ്ടും അന്വേഷണത്തിന് ശുപാര്‍ശ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.