scorecardresearch

വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രയേൽ

32 വർഷത്തിലേറെ ഹിസ്ബുല്ലയെ നയിച്ച നേതാവാണ് ഹസ്സൻ നസ്രല്ല

32 വർഷത്തിലേറെ ഹിസ്ബുല്ലയെ നയിച്ച നേതാവാണ് ഹസ്സൻ നസ്രല്ല

author-image
WebDesk
New Update
Hassan Nasrallah

ചിത്രം: എക്സ്

ബെയ്റൂട്ട്: ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടതായി വിവരം. തെക്കൻ ലെബനൻ്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള സായുധ സംഘടനയാണ് ഹിസ്ബുല്ല. സംഘടനയെ ദീർഘകാലമായി നയിച്ചിരുന്ന ഹസ്സൻ നസ്രല്ലയെ ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Advertisment

32 വർഷത്തിലേറെ ഹിസ്ബുല്ലയെ നയിച്ച നസ്രല്ല, ഏറെക്കാലമായി ഇസ്രയേൽ തന്നെ വധിക്കുമെന്ന ആശങ്കയിൽ പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു. ഇന്നത്തെ നിലയിലേക്ക് ഹിസ്ബുല്ലയെ പടുത്തുയർത്തുന്നതിൽ പ്രധാനപങ്കുവഹിച്ചയാളാണ് ഹസ്സൻ നസ്രല്ല. മിഡിൽ ഈസ്റ്റിൽ ഏറ്റവും സ്വാധീനമുള്ളതും അറിയപ്പെടുന്നതുമായ വ്യക്തികളിൽ ഒരാൾകൂടി ആയിരുന്നു നസ്രല്ല.

ലോകത്തെ ഭീതിയിലാഴ്ത്താൻ ഹസൻ നസ്രല്ലയ്ക്കിനി കഴിയില്ലെന്ന് ഇസ്രയേൽ സൈന്യം എക്സിൽ കുറിച്ചു. വെള്ളിയാഴ്ച രാത്രി മുതൽ നസ്രല്ലയുമായി ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ലെന്ന് ഹിസ്ബുല്ല വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ടുണ്ട്. സംഭവത്തോട് പ്രതികരിക്കാൻ ഹിസ്ബുല്ല ഇതുവരെ തയ്യാറായിട്ടില്ല. 

നസ്രല്ലയുടെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ ഇറാൻ്റെ പരമോന്നത നേതാവ്, ആയത്തുള്ള അലി ഖമേനിയെ വൻസുരക്ഷാ ക്രമീകരണങ്ങളോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. "ഈ പ്രദേശത്തിൻ്റെ വിധി നിർണ്ണയിക്കുന്നത് ചെറുത്തുനിൽപ്പിൻ്റെ ശക്തികളായിരിക്കും. ഹിസ്ബുല്ല അതിൽ മുൻനിരയിലായിരിക്കും," നസ്രല്ലയുടെ മരണം ഇസ്രയേൽ സ്ഥിരീകരിച്ചതിനു പിന്നാലെ ആയത്തുള്ള അലി പ്രതികരിച്ചിരുന്നു. ആക്രമണത്തിൽ ഹസ്സൻ നസ്രല്ലയുടെ മകൾ സൈനബ് നസ്രല്ല കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 

Read More

Advertisment
Israel War

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: