/indian-express-malayalam/media/media_files/uAfxIOOMguI8W9CXOXav.jpg)
പ്രതീകാത്മക ചിത്രം
ഗാസിയാബാദ്: പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ അച്ഛനും രണ്ടാനമ്മയും ചേർന്നു പത്തു വയസ്സുകാരനെ തല്ലിക്കൊന്നു. ഗാസിയാബാദിലാണ് ദാരുണ സംഭവം. 500 രൂപ മോഷ്ടിച്ചെന്നായിരുന്നു സംശയം. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിൽ, ത്യോറി ബിസ്വ ഗ്രാമത്തിൽ നിന്ന് ദമ്പതികളായ നൗഷാദിനെയും റസിയയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പണം കാണാതായത് ശ്രദ്ധയിൽപ്പെട്ട ദമ്പതികൾ രാവിലെ എട്ടരയോടെ കുട്ടിയെ ചോദ്യം ചെയ്യാൻ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യൽ മർദ്ദനത്തിലേക്ക് കടക്കുകയും, കുട്ടിയെ ഇരുമ്പ് പൈപ്പുപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ കുട്ടി മരണപ്പെട്ടെന്ന് പൊലീസ് അറിയിച്ചു.
9 മണിയോടെ മുത്തശ്ശി ഷാജഹാനാണ് മകനും മരുമകളും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയതായി ഭോജ്പൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘം കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന്, മോദിനഗർ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ ഗ്യാൻ പ്രകാശ് റായ് പറഞ്ഞു.
ചായക്കട നടത്തുന്ന കുട്ടിയുടെ പിതാവ് കൊലപാതക ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടിരുന്നു. ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് പറഞ്ഞു. അച്ഛനും രണ്ടാനമ്മയും പതിവായി കുട്ടിയെ മർദ്ദിക്കാറുണ്ടായിരുന്നെന്ന് മുത്തശ്ശി മൊഴി നൽകിയിട്ടുണ്ട്.
ഒമ്പതു വർഷം മുമ്പ് കുട്ടിയുടെ മാതാവ് കുടുംബം ഉപേക്ഷിച്ച് പോയതോടെയാണ് പിതാവ് രണ്ടാം വിവാഹം കഴിക്കുന്നത്. ഈ വിവാഹത്തിൽ ദമ്പതികൾക്ക് ഒരു മകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സൻഹിത സെക്ഷൻ 103 (1) പ്രകാരം ഭോജ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read More
- വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടു, പോലീസ് കോൺസ്റ്റബിളിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി
- കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുൻപ് ഇന്ദിരാ ഗാന്ധിക്കൊപ്പം കശ്മീരിൽ, ആ ദിനമോർത്ത് പ്രിയങ്ക ഗാന്ധി
- ഇലക്ടറൽ ബോണ്ടിലൂടെ സാമ്പത്തിക ക്രമക്കേട്; നിർമല സീതാരാമനെരിരെ കേസ്
- വിമാനത്തിൽ വിളമ്പിയ ഓംലെറ്റിൽ പാറ്റ; 2 വയസ്സുകാരിക്ക് ഭക്ഷ്യവിഷബാധ
- വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രയേൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us