scorecardresearch

ഹിസ്ബുല്ലയെയും ഹമാസിനെയും തോൽപ്പിക്കാൻ ഇസ്രയേലിനാകില്ല; മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഖമേനി

അഞ്ചു വർഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച നമസ്കാരത്തിൽ സംസാരിക്കുകയായിരുന്നു ഖമേനി

അഞ്ചു വർഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച നമസ്കാരത്തിൽ സംസാരിക്കുകയായിരുന്നു ഖമേനി

author-image
WebDesk
New Update
Iran Supreme Leader Ayatollah Ali Khamenei

ചിത്രം: എക്സ്

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഹിസ്ബുല്ലയെയും ഹമാസിനെയും പാരജയപ്പെടുത്താൻ ഇസ്രായേലിന് സാധിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. അഞ്ചു വർഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച നമസ്കാരത്തിലായിരുന്നു ഖമേനി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

എല്ലാ രാജ്യങ്ങൾക്കും ആക്രമണകാരികളിൽ നിന്നു സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ടെഹ്‌റാനിൽ അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ നേരിടുന്നതിൽ, ഇറാൻ കാലതാമസം വരുത്തുകയോ തിടുക്കം കൂട്ടുകയോ ചെയ്യില്ല. മിസൈൽ ആക്രമണം ഉചിതവും നിയമപരവുമാണ്. ഇസ്രായേലിൻ്റെ പ്രവർത്തികൾക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണത്. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും ഖമേനി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലെബനോനിലെ ഹിസ്ബുല്ല ആസ്ഥാനം ലക്ഷ്യമാക്കിയുള്ള കരയുദ്ധം ഇസ്രയേൽ ശക്തമാക്കി. ഹിസ്ബുല്ല തലവൻ കൊല്ലപ്പെട്ട ഹസൻ നസ്‌റല്ലയുടെ അനന്തരവകാശിയായി അറിയപ്പെടുന്ന ഹാഷിം സഫീദ്ദിനെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ നീക്കങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

നിലവിൽ തെക്കൻ ലെബനോനിലെ താമസക്കാരോട് സ്ഥലം ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം നിർദേശം നൽകിയിട്ടുണ്ട്. ഇത് കരയുദ്ധം വ്യാപമാക്കുന്നതിന്റെ ഭാഗമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലെബനോനിലെ സംഘർഷത്തിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ 1900-ത്തിലധികം ആളുകൾ മരിക്കുകയും 9000-ത്തോളം പേർക്ക് പരിക്ക് സംഭവിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മിക്കമരണങ്ങളും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയാണ്.

Advertisment

നേരത്തെ, ലെബനോൻറെ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. വെസ്റ്റ് ബാങ്കിൽ വിമാനത്താവളത്തിന് സമീപത്തടക്കം നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു വ്യാഴാഴ്ച രാത്രി നടന്നത്. വിമാനത്താവളത്തിന് തൊട്ടടുത്ത് വരെ ബോംബുകൾ പതിച്ചതായാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

Read More

Israel War Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: