scorecardresearch

തിരുപ്പതി ലഡു വിവാദം: സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി

രാഷ്ട്രീയപ്പോരിന് കോടതിയെ കളമാക്കുന്നത് അനുവദിക്കാനാവില്ലെന്ന്, ജസ്റ്റിസ് ബിആർ ഗവായിയും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി

രാഷ്ട്രീയപ്പോരിന് കോടതിയെ കളമാക്കുന്നത് അനുവദിക്കാനാവില്ലെന്ന്, ജസ്റ്റിസ് ബിആർ ഗവായിയും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി

author-image
WebDesk
New Update
Supreme Court, SC

തിരുപ്പതി ലഡു വിവാദം: സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡു തയാറാക്കുന്നതിന് മൃഗക്കൊഴുപ്പു ചേർന്ന നെയ്യ് ഉപയോഗിച്ചെന്ന വിവാദത്തിൽ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. സിബിഐയിൽ നിന്നുള്ള രണ്ടു ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ആന്ധ്ര പൊലീസിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയിൽനിന്നുള്ള സീനിയർ ഓഫിസറും സംഘത്തിലുണ്ടാവും.

Advertisment

നിലവിൽ ആന്ധ്ര സർക്കാർ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന് കേന്ദ്ര സർക്കാരിലെ സീനിയർ ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കട്ടെയെന്ന്, കേസ് പരിഗണിച്ചപ്പോൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിർദേശിച്ചു. ആരോപണത്തിൽ എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ അത് അനുവദിക്കാനാവാത്തതാണെന്ന് തുഷാർ മേത്ത പറഞ്ഞു.

തിരുപ്പതി ലഡു വിവാദം രാഷ്ട്രീയ നാടകമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയപ്പോരിന് കോടതിയെ കളമാക്കുന്നത് അനുവദിക്കാനാവില്ലെന്ന്, ജസ്റ്റിസ് ബിആർ ഗവായിയും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേർത്ത നെയ്യു കൊണ്ടാണ് തിരുപ്പതി ലഡു ഉണ്ടാക്കിയതെന്ന്, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു പ്രസ്താവന നടത്തിയതെന്ന് സുപ്രീം കോടതി നേരത്തെ വാദം കേൾക്കലിനിടെ ആരാഞ്ഞിരുന്നു. ദൈവങ്ങളെയെങ്കിലും രാഷ്ട്രീയപ്പോരിൽ നിന്ന് ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, വിഷയത്തിൽ ചന്ദ്രബാബു നായിഡുവിനു നേരെ രൂക്ഷ വിമർശനം ഉയർത്തി.

Advertisment

Read More

Supreme Court Andhra Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: