/indian-express-malayalam/media/media_files/wW8Xnbbcc5sUm3dbuya6.jpg)
പുരി ജഗന്നാഥ ക്ഷേത്രം
ഭുവനേശ്വർ: തിരുപ്പതി ലഡ്ഡു വിവാദത്തിനിടെ ഒഡീഷയിലെ പുരി ജില്ലയിലെ ജഗന്നാഥ ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കാൻ അധികൃതരുടെ തീരുമാനം. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന നെയ്യ് സംബന്ധിച്ച് ആരോപണങ്ങളൊന്നുമില്ലെങ്കിലും, സംശയനിവാരണത്തിനായി ഗുണനിലവാരം പരിശോധിക്കാൻ ഭരണസമിതി ആഗ്രഹിക്കുന്നുവെന്ന് പുരി കലക്ടർ സിദ്ധാർത്ഥ് ശങ്കർ സ്വെയിൻ പറഞ്ഞു.
ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന നെയ്യിന് ഒരു മാനദണ്ഡം നിശ്ചയിക്കാൻ മിൽക്ക് ഫെഡറേഷനായ ഓംഫെഡുമായി ചർച്ച നടത്തും. പ്രസാദം തയ്യാറാക്കാനായി ശുദ്ധമായ നെയ്യ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് അധികൃതർ ഉറപ്പു വരുത്തും. നിലവിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ അധികൃതരുമായി ജില്ലാ ഭരണകൂടം ചർച്ച നടത്തിയിട്ടുണ്ടെന്നും സ്വെയിൻ പുരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്ഷേത്രത്തിലെ വിളക്കുകളിൽ ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കാനും ഭരണസമിതി തീരുമാനിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ ദിവസവും ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിന് എത്തുന്നത്. ഒരു ദിവസം ഒരു ലക്ഷം ഭക്തർക്ക് ഭക്ഷണം തയ്യാറാക്കാനുള്ള ശേഷിയുള്ളതാണ് ക്ഷേത്രത്തിലെ അടുക്കള. വിറക് അടുപ്പിൽ മൺപാത്രങ്ങളിലാണ് ക്ഷേത്രത്തിലെ പ്രധാന പ്രസാദം പാകം ചെയ്യുന്നത്. നെയ്യ് ആണ് പ്രസാദത്തിലെ പ്രധാന ചേരുവ. ഇത് ആദ്യം ഭഗവാൻ ജഗന്നാഥയ്ക്കും പിന്നീട് ബിമല ദേവിക്കും സമർപ്പിക്കുന്നു, അതിനുശേഷം ഭക്തർക്ക് വിതരണം ചെയ്യുകയാണ് ചെയ്യാറുള്ളത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.