/indian-express-malayalam/media/media_files/G9tYCEmfZPBS5ANo7RL0.jpg)
26 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് (എക്‌സ്പ്രസ് ഫൊട്ടൊ)
ശ്രീനഗർ: ജമ്മുകശ്മീർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറ് ജില്ലകളിലെ 26 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 15 മണ്ഡലങ്ങൾ കശ്മീർ മേഖലയിലും 11 മണ്ഡലങ്ങൾ ജമ്മു മേഖലയിലുമാണ് ഉൾപ്പെടുന്നത്. 39സ്ഥാനാർഥികൾ മത്സരരംഗത്തുള്ള തിരഞ്ഞെടുപ്പിൽ 27.78പേർ സമ്മതിദാനാവകാശം വിനിയോഗിക്കും.
തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ 3502 പോളിങ് സ്‌റ്റേഷനുകളിലും ഓൺലൈൻ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. മേഖലയിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ യുറോപ്യൻ യൂണിയൻ, അമേരിക്ക്, റഷ്യ എന്നിവടങ്ങളിൽ നിന്നടക്കം 16 വിദേശ പ്രതിനിധികൾ സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രമുഖർ മത്സരരംഗത്ത്
രണ്ടാം ഘട്ടത്തിൽ പ്രമുഖരമാണ് ജനവിധി തേടുന്നത്. നാഷണൽ കോൺഫൻസ് ഉപാധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ ഉമർ അബ്ദുള്ള, ജമ്മുകശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹാമിദ് ഖറ, ബിജെപി സംസ്ഥാനധ്യക്ഷൻ രവീന്ദർ റെയ്‌ന തുടങ്ങി പ്രമുഖ നേതാക്കൾ ജനവിധി തേടുന്നു.
ഉമർ അബ്ദുള്ള ബുധ്ഗാമിലും ഗന്ദർബാലിലും രവീന്ദർ റെയ്‌ന നൗഷേരിയിലുമാണ് മത്സരിക്കുന്നത്. സെപ്റ്റംബർ 18-ന് നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ 61.38ശതമാനമായിരുന്നു പോളിങ്. 90 അംഗ നിയമസഭയിലെ 40 സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനാണ്. വോട്ടെണ്ണൽ ഒക്ടോബർ എട്ടിന് നടക്കും.
Read More
- സിദ്ധരാമയ്ക്ക് തിരിച്ചടി; ഭൂമി ഇടപാട് കേസിൽ പ്രോസിക്യൂഷൻ അനുമതിക്കെതിരായ ഹർജി തള്ളി
- 8th Pay Commission എട്ടാം ശമ്പള കമ്മീഷൻ; ജീവനക്കാരെ കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ
- തിരുപ്പതി ലഡ്ഡുവിവാദം; എആർ ഡയറിയ്ക്ക് നോട്ടീസ് അയച്ചു
- ബദ്ലാപൂർ ലൈംഗികാതിക്രമം: നഴ്സറി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു
- കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം:സുപ്രീം കോടതി
- മോദിയെ ലക്ഷ്യമിട്ട് ആർഎസ്എസ് മേധാവിയോട് ചോദ്യങ്ങളുമായി കെജ്രിവാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us