/indian-express-malayalam/media/media_files/uploads/2018/01/money-gdp.jpg)
പ്രതീകാത്മക ചിത്രം
8th Pay Commission salary increase, revised salary for employees, government salary updates: കൊച്ചി: 2016-ൽ രൂപപ്പെടുത്തിയ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി തീരാൻ ഇനി രണ്ടുവർഷം കൂടിയുള്ളു. 2026-ൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെങ്കിൽ 2024-ൽ അതിൻമേലുള്ള ചർച്ചകൾ തുടങ്ങണം. ഔദോഗീകമായി ഇതുസംബന്ധിച്ചുള്ള അറിയുപ്പകൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും എട്ടാം ശമ്പളകമ്മീഷൻ രൂപീകരിക്കുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബംബർ ലോട്ടറി അടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചാൽ ജീവനക്കാരുടെ ശമ്പള വർദ്ധനവ് 20% മുതൽ 35% വരെയാകാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലെവൽ- ഒന്ന് ജീവനക്കാരുടെ ശമ്പളം ഏകദേശം 34,560 രൂപയായും ലെവൽ 18 ജീവനക്കാരുടെ ശമ്പളം 4.8 ലക്ഷം രൂപയായും ഉയർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മറ്റൊരു സന്തോഷവാർത്ത കൂടിയുണ്ട്. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുന്നതോടെ പെൻഷൻ ആനുകൂല്യങ്ങൾ കൂടുതൽ നല്ല രീതിയിൽ ക്രമീകരിക്കുമെന്നാണ് റിപ്പോർട്ട്.പഴയ പെൻഷൻ പദ്ധതിയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ എൻപിഎസ്സിൽ പണമടച്ചു പോകുന്ന ഇപ്പോഴത്തെ ജീവനക്കാർക്ക് പെൻഷൻ നൽകുന്ന കാര്യത്തിലും സർക്കാർ തീരുമാനമെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സാധാരണ പത്തു വർഷത്തിൽ ഒരിക്കലാണ് ശമ്പള കമ്മീഷൻ രൂപപ്പെടുത്തുള്ളത്. 2016 ൽ രൂപീകരിച്ചതാണ് ഈ ഏഴാം ശമ്പള കമ്മീഷൻ. അതുകൊണ്ടുതന്നെ അടുത്ത കമ്മീഷന്റെ രൂപീകരണത്തിന്റെ സമയമായിരിക്കുകയാണ്.
കേന്ദ്രസർക്കാർ സമയബന്ധിതമായ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുകയും അതിന്റെ ശുപാർശകൾ 2026 ജനുവരി 1-ന് നടപ്പിലാക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. എട്ടാം കേന്ദ്ര ശമ്പള കമ്മിഷൻ ഉടൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ കത്ത് നൽകിയിരുന്നു.
Read More
- തിരുപ്പതി ലഡ്ഡുവിവാദം; എആർ ഡയറിയ്ക്ക് നോട്ടീസ് അയച്ചു
- ബദ്ലാപൂർ ലൈംഗികാതിക്രമം: നഴ്സറി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു
- കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം:സുപ്രീം കോടതി
- മോദിയെ ലക്ഷ്യമിട്ട് ആർഎസ്എസ് മേധാവിയോട് ചോദ്യങ്ങളുമായി കെജ്രിവാൾ
- ശ്രീലങ്ക ചുവപ്പിച്ച് അനുരകുമാര ദിസനായ
- ബലാംത്സംഗം ചെറുത്ത ആറുവയസ്സുകാരിയെ പ്രധാനധ്യാപകൻ കഴുത്തുഞെരിച്ചു കൊന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us