/indian-express-malayalam/media/media_files/BNeJyLlDlqQBImBztUgQ.jpg)
കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളാണു സുപ്രീം കോടതിയെ സമീപിച്ചത്
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല വിഡിയോ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പോക്‌സോ, ഐടി നിയമങ്ങൾ പ്രകാരം കുറ്റകരമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളെ സംബന്ധിച്ച് അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും സുപ്രീം കോടതി ചില മാർഗനിർദേശങ്ങൾ നൽകി. അശ്ലീല ചിത്രം എന്നത് 'ലൈംഗീക ചൂഷണം ചെയ്യുന്ന വസ്തുക്കൾ' എന്ന് മാറ്റാൻ നിർദേശിച്ച കോടതി ഇതു വ്യക്തമാക്കി നിയമത്തിൽ ഭേദഗതി വരുത്താൻ പാർലമെൻറിനോട് ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യം ഡൗൺലോഡ് ചെയ്ത ഇരുപത്തെട്ടുകാരനെതിരായ കേസ് കഴിഞ്ഞ ജനുവരി 11നാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്.
കുട്ടികളടക്കം അശ്ലീല ദൃശ്യം കാണുന്നത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും ഇതൊരു കുറ്റമല്ലെന്നും അവരെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരേ കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളാണു സുപ്രീം കോടതിയെ സമീപിച്ചത്.
Read More
- മോദിയെ ലക്ഷ്യമിട്ട് ആർഎസ്എസ് മേധാവിയോട് ചോദ്യങ്ങളുമായി കെജ്രിവാൾ
- ശ്രീലങ്ക ചുവപ്പിച്ച് അനുരകുമാര ദിസനായ
- ബലാംത്സംഗം ചെറുത്ത ആറുവയസ്സുകാരിയെ പ്രധാനധ്യാപകൻ കഴുത്തുഞെരിച്ചു കൊന്നു
- സിനിമകളിൽ വിലക്കേർപ്പെടുത്തി; ഹെയർസ്റ്റെലിസ്റ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
- ക്വാഡ് ഉച്ചകോടി; ത്രിദിന സന്ദർശന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ
- ലെബനനിലെ പേജർ സ്ഫോടനങ്ങളുമായി ഇന്ത്യൻ വംശജന് ബന്ധം, ആരാണ് റിൻസൺ ജോസ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.