/indian-express-malayalam/media/media_files/WMNpngOZFBGRdTmOVlxr.jpg)
ശനിയാഴ്ചയാണ് തനുശ്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചത്
കൊൽക്കത്ത: തുടർച്ചയായി തൊഴിൽ നിഷേധിച്ചതിനെ തുടർന്ന് ഹെയർസ്റ്റെലിസ്റ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ബംഗാളി സിനിമാമേഖലയിൽ പ്രതിഷേധം ശക്തമാകുന്നു. വർഷങ്ങളായി ബംഗാളി സിനിമയിൽ ഹെയർസ്റ്റെലിസ്റ്റായി പ്രവർത്തിക്കുന്ന തനുശ്രീ ദാസാണ് ശനിയാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവർ ഇപ്പോൾ ചികിത്സയിലാണ്. ബംഗാളി സിനിമയിലെ ഹെയർഡ്രെസ്സേഴ്‌സ് സംഘടനയിൽ നിന്ന്് നേരിട്ട പീഡനങ്ങളും ഭീഷണികളുമാണ് ആത്മഹത്യ ശ്രമത്തിന് പിന്നില്ലെന്നാണ് ഉയർന്നുവരുന്ന ആരോപണം.
ഹെയർസ്രെസ്സേഴ്‌സ് സംഘടന തനിക്ക് മൂന്ന് മാസമായി വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും ഇത് മൂലം സിനിമകളൊന്നും ലഭിക്കുന്നില്ലെന്നും തനുശ്രീ ദാസ് ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. സിനിമകൾ ഇല്ലാതായതോടെ സാമ്പത്തികമായി തകർന്നു. ഒന്നിന് പിറകെ ഒന്നായി സിനിമകൾ നഷ്ടപ്പെടുത്തി. മൊയ്‌നാക് ഭൗമിക്കിന്റെ വരാനിരിക്കുന്ന ചിത്രത്തിൽ തന്നെ വിളിച്ചതാണ്. പക്ഷെ സംഘടന ഇടപെട്ട് തന്നെ ചിത്രത്തിൽ നിന്ന് മാറ്റി. തന്നെ സഹകരിപ്പിക്കരുതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് സംഘടന ആവശ്യപ്പെട്ടെന്ന് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ തന്നോട് പറഞ്ഞെന്നും തനുശ്രീ ദാസ് കുറിപ്പിൽ ആരോപിക്കുന്നു.
തനുശ്രീയുടെ ആത്മഹത്യ ശ്രമത്തിന് പിന്നാലെ ഹെയർഡ്രെസ്സേഴ്‌സ് സംഘടനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ബംഗാളി സിനിമ മേഖലയിൽ നിന്നുതന്നെ ഉയരുന്നത്.അഭിനേതാക്കളായ സുദീപ്ത ചക്രവർത്തി, ചൈതി ഘോഷാൽ, മണാലി ഡേ, പരംബ്രത ചതോപാധ്യായ എന്നിവരുൾപ്പെടെ ബംഗാളി ചലച്ചിത്രമേഖലയിലെ പ്രമുഖർ ദാസിന് പിന്തുണയും ഐക്യദാർഢ്യവും അറിയിക്കാൻ ആശുപത്രിയിലെത്തി.
"എനിക്ക് ഈ അനീതി അംഗീകരിക്കാൻ കഴിയില്ല". -നടി സുദീപ്ത ചക്രവർത്തി പറഞ്ഞു. "ജോലിസ്ഥലത്തെ ഒരു പീഡനവും വെച്ചുപൊറുപ്പിക്കാനാവില്ല. സിനിമയിലെ ജന്മിത്വ സമ്പ്രദായം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു"- നടി സ്വസ്തിക മുഖോപാധ്യായ പറഞ്ഞു. തനുശ്രീയുടെ ആത്മഹത്യ ശ്രമത്തിന് പിന്നാലെ ഹെയർഡ്രെസ്സേഴ്‌സ് സംഘടനയിലെ 11 പേർക്കെതിരെ ഹരിദേബ്പൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read More
- ക്വാഡ് ഉച്ചകോടി; ത്രിദിന സന്ദർശന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ
- ലെബനനിലെ പേജർ സ്ഫോടനങ്ങളുമായി ഇന്ത്യൻ വംശജന് ബന്ധം, ആരാണ് റിൻസൺ ജോസ്?
- പൊലീസ് സ്റ്റേഷനിൽ സൈനിക ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധുവിനോട് അതിക്രമം, കുറ്റവാളികളെ ശിക്ഷിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി
- മ്യാൻമറിൽനിന്ന് 900-ലധികം കുക്കി തീവ്രവാദികൾ മണിപ്പൂരിലേക്ക് കടന്നതായി വിവരം, അതീവ ജാഗ്രതയിൽ സൈന്യം
- സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല് ഹാക്കു ചെയ്യപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.