/indian-express-malayalam/media/media_files/xwRpTZGPmzhbRyW4hw1O.jpg)
മോഹൻ ചരൺ മാജി
ഭുവനേശ്വർ: സൈനിക ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധുവിന് പൊലീസ് സ്റ്റേഷനിൽ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തിൽ രാജ്യവ്യാപക രോഷം ഉയർന്ന സാഹചര്യത്തിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുമെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തന്റെ സർക്കാർ ഒരിക്കലും മടിക്കില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കും. സ്ത്രീകൾക്കെതിരായ പീഡനം ഒരു തരത്തിലും സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന് എക്സിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ സൈനിക ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധുവിനാണ് ആക്രമണവും ലൈംഗികാതിക്രമവും നേരിടേണ്ടി വന്നത്. സെപ്റ്റംബർ 15 ന് രാത്രി ഭുവനേശ്വറിലെ ഭരത്പൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. റസ്റ്ററന്റ് ഉടമയായ യുവതിയും സൈനിക ഉദ്യോഗസ്ഥനും വീട്ടിലേക്ക് മടങ്ങുമ്പോൾ ഗുണ്ടകളുടെ ആക്രമണം ഉണ്ടായി. ഇതിൽ പരാതി നൽകാനാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്.
പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കുറ്റവാളികളെ പോലെയാണ് പെരുമാറിയതെന്ന് യുവതി ആരോപിച്ചിരുന്നു. സൈനിക ഉദ്യോഗസ്ഥനെ തടങ്കലിൽ വച്ചു. ഇതിനെ ചോദ്യം ചെയ്തപ്പോൾ സ്റ്റേഷന്‍റെ ചുമതലയുള്ള ഇൻസ്പെക്ടർ മുറിയിലേക്ക് വലിച്ചിഴച്ച് വസ്ത്രം വലിച്ചൂരുകയും ചവിട്ടുകയും ചെയ്തെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.
Read More
- മ്യാൻമറിൽനിന്ന് 900-ലധികം കുക്കി തീവ്രവാദികൾ മണിപ്പൂരിലേക്ക് കടന്നതായി വിവരം, അതീവ ജാഗ്രതയിൽ സൈന്യം
- സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല് ഹാക്കു ചെയ്യപ്പെട്ടു
- ടിവികെയുടെ ആദ്യ സമ്മേളനം പ്രഖ്യാപിച്ച് വിജയ്
- തിരുപ്പതി ലഡ്ഡു നിർമ്മിക്കാനുള്ള നെയ്യിൽ മീനെണ്ണയും മൃഗക്കൊഴുപ്പും
- വിദേശവിദ്യാർഥികൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് കാനഡ; നിയമം മാറും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.