/indian-express-malayalam/media/media_files/hDKBzU4kuFtz1VLUaA5R.jpg)
ഗുജറാത്തിലെ കാനഡ വിസാ അപേക്ഷ കേന്ദ്രത്തിന് മുമ്പിലെ തിരക്ക് (എക്‌സ്പ്രസ് ഫൊട്ടോ)
ഒട്ടാവ: വിദേശവിദ്യാർഥികൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് കാനഡ. ഈ വർഷം വിദേശ വിദ്യാർഥികൾക്കുള്ള പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ പുതിയ നീക്കം.
വിദേശ വിദ്യാർഥികളുടെ എണ്ണം അടുത്തവർഷം പത്ത് ശതമാനം വീണ്ടും കുറയ്ക്കുമെന്നും ജസ്റ്റിൻ ട്രൂഡോ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ വിദേശ തൊഴിലാളികൾക്കുള്ള നിയമങ്ങളിലും ഭേദഗതി വരുത്തുമെന്നാണ് വിവരം. പുതിയ നിബന്ധനകൾ ഇന്ത്യയിൽ നിന്നടക്കം കാനഡയിലേക്ക് കുടിയേറിയവരെ സാരമായി ബാധിക്കും.
We’re granting 35% fewer international student permits this year. And next year, that number’s going down by another 10%.
— Justin Trudeau (@JustinTrudeau) September 18, 2024
Immigration is an advantage for our economy — but when bad actors abuse the system and take advantage of students, we crack down.
രാജ്യത്തെ സാമ്പത്തിക രംഗത്തിന് കുടിയേറ്റം ഏറെ സഹായകരമാണ്. എന്നാൽ, അവസരം മുതലെടുക്കുന്നവരുടെ എണ്ണം കുറവല്ല, ഇത് വലിയ തിരിച്ചടിയാണുണ്ടാക്കുന്നതെന്നും നടപടിയിലേക്ക് കടക്കാൻ ഇതാണ് കാരണമെന്നും ട്രൂഡോ വിശദീകരിച്ചു.
ഇമിഗ്രേഷൻ വകുപ്പിന്റെ കണക്ക് പ്രകാരം 2023-ൽ 5,09,390 പേർക്കാണ് കാനഡ വിദ്യാഭ്യാസ പെർമിറ്റ് നൽകിയത്. 2024 -ൽ ആദ്യ ഏഴ് ആഴ്ചകളിൽ മാത്രം 1,75,920 പേർക്കാണ് സ്റ്റഡി പെർമിറ്റ് നൽകിയിട്ടുള്ളത്. 2025-ൽ വിദ്യാഭ്യാസ പെർമിറ്റിൻറെ എണ്ണം 4,37,000 ആയി കുറയ്ക്കാനാണ് കാനഡയുടെ തീരുമാനം.
Read More
- ആദ്യപ്രസവത്തിന് സാമ്പത്തിക സഹായം; ജനസംഖ്യ വർധന പ്രോത്സാഹിപ്പിച്ച് റഷ്യ
- മുകേഷ് അംബാനി പുതിയ ആഡംബര വിമാനം; വില 987 കോടി
- ശശി തരൂർ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ
- രാഹുൽ ഗാന്ധിയെ പരാജയപ്പെട്ട ഉത്പ്പന്നത്തോട് ഉപമിച്ച് ജെപി നഡ്ഡ
- ഡൽഹി മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും
- ഒടിപി മാത്രം പോര, മുഖ ചിത്രവും വേണം; കൂടുതൽ സ്മാർട്ടാകാൻ റേഷൻ കടകൾ
- ലെബനനിൽ വീണ്ടും സ്ഫോടനം;മൂന്ന് മരണം സ്ഥിരീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.