scorecardresearch

രാഹുൽ ഗാന്ധിയെ പരാജയപ്പെട്ട ഉത്പ്പന്നത്തോട് ഉപമിച്ച് ജെപി നഡ്ഡ

അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽഗാന്ധി നടത്തിയ വിമർശനത്തിനെതിരെ ബിജെപി ആക്രമണം കടുപ്പിച്ചിരുന്നു. പ്രതിപക്ഷ നിരയിലെ നമ്പർ വൺ ഭീകരനാണ് രാഹുൽഗാന്ധിയെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു

അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽഗാന്ധി നടത്തിയ വിമർശനത്തിനെതിരെ ബിജെപി ആക്രമണം കടുപ്പിച്ചിരുന്നു. പ്രതിപക്ഷ നിരയിലെ നമ്പർ വൺ ഭീകരനാണ് രാഹുൽഗാന്ധിയെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു

author-image
WebDesk
New Update
nadda-rahul

മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് അയച്ച കത്തിനുള്ള മറുപടിയായാണ് നഡ്ഡയുടെ പരാമർശം

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഇന്ത്യ വിരുദ്ധ ശക്തികൾക്കൊപ്പമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ. രാഹുൽ ഗാന്ധി ഇന്ത്യ വിരുദ്ധ ശക്തികളുടെ പിന്തുണ തേടുന്നു. കോൺഗ്രസ് എന്തിനാണ് രാഹുലിന്റെ പേരിൽ അഭിമാനം കൊള്ളുന്നതെന്നും നഡ്ഡ ചോദിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് അയച്ച കത്തിനുള്ള മറുപടിയായാണ് നഡ്ഡയുടെ പരാമർശം.

Advertisment

"രാജ്യത്തെ ജനങ്ങൾ തുടർച്ചയായി തള്ളിക്കളഞ്ഞ 'പരാജയപ്പെട്ട ഉത്പന്ന'ത്തെ വീണ്ടും തേച്ചുമിനുക്കിയെടുക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും നഡ്ഡ പരിഹസിച്ചു. എന്തിന്റെ പേരിലാണ് കോൺഗ്രസ് രാഹുലിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്?. മുമ്പ് രാഹുൽഗാന്ധി പ്രധാനമന്ത്രിക്കെതിരെ എന്തെല്ലാം മോശമായ പരാമർശമാണ് നടത്തിയിട്ടുള്ളത്".

"നരേന്ദ്രമോദി ഉൾപ്പെടുന്ന പിന്നാക്ക വിഭാഗക്കാർ കള്ളന്മാരാണെന്ന് പറഞ്ഞ ചരിത്രം രാഹുൽഗാന്ധിക്കുണ്ട്. മോദിക്കെതിരെ പല പ്രകോപനപരമായ പ്രസ്താവനകളും നടത്തിയിട്ടുണ്ട്. മോദിയെ വടിയെടുത്ത് അടിക്കണമെന്ന് രാഹുൽ പറഞ്ഞു. മോദിക്കെതിരെയുള്ള ആക്രമണത്തിൽ ഖാർഗേ എന്തു കൊണ്ട് മൗനം പാലിക്കുന്നു."- നഡ്ഡ ചോദിച്ചു

അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽഗാന്ധി നടത്തിയ വിമർശനത്തിനെതിരെ ബിജെപി ആക്രമണം കടുപ്പിച്ചിരുന്നു. പ്രതിപക്ഷ നിരയിലെ നമ്പർ വൺ ഭീകരനാണ് രാഹുൽഗാന്ധിയെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽഗാന്ധിക്കെതിരെ മോശം പദപ്രയോഗം നടത്തുന്ന ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Read More

Advertisment
Rahul Gandhi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: