/indian-express-malayalam/media/media_files/cIamVfVgaSYFEyp0ZY6L.jpg)
ജമ്മു കശ്മീരിൽ ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കാത്തുനിൽക്കുന്നവരുടെ നീണ്ട നിര (എക്‌സ്പ്രസ് ഫൊട്ടോ)
ന്യൂഡൽഹി: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ ശുപാർശ പ്രകാരം ഇന്ത്യയിൽ ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കോവിന്ദ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനാണ് സമിതി ശുപാർശ ചെയ്തിരുന്നത്.ഇതിന് ശേഷം 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണം. തൂക്കുസഭയോ അവിശ്വാസ പ്രമേയമോ ഉണ്ടായാൽ പുതിയ ലോക്സഭ രൂപീകരിക്കാൻ പുതിയ തിരഞ്ഞെടുപ്പ് നടത്താമെന്നും സമിതി ശുപാർശ ചെയ്യുന്നു
2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. രാജ്യത്തെ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പൊതു വോട്ടർ പട്ടികയും വോട്ടർ ഐഡി കാർഡുകളും തയ്യാറാക്കാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.18 ഭരണഘടനാ ഭേദഗതികളും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്നതാണ് പ്രധാനം. എന്നാൽ, പാർലമെന്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകൾ ഇത് നടപ്പാക്കാൻ ആവശ്യമാണ്.
Read More
- ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉദയനിധി സ്റ്റാലിൻ?​ ഉടൻ പ്രഖ്യാപനമെന്ന് റിപ്പോർട്ട്
- വിധിയെഴുതാൻ ജമ്മു കശ്മീർ; 24 മണ്ഡലങ്ങളിൽ ആദ്യഘട്ട പോളിങ് ആരംഭിച്ചു
- ഗണേശപൂജയിൽ പങ്കെടുത്തത് കോൺഗ്രസിനെ ചൊടിപ്പിച്ചെന്ന് പ്രധാനമന്ത്രി
- അനുമതിയില്ലാതെ ഇടിച്ചുനിരത്തൽ വേണ്ട; 'ബുൾഡോസർ നീതി'ക്കെതിരെ സുപ്രീം കോടതി
- Delhi New CM Atisshi Marlena കെജ്രിവാളിന്റെ പിൻഗാമി അതിഷി; ഡൽഹിയ്ക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി
- പേരിലെ പൊരുത്തക്കേടുകൾ; ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടാനാവാതെ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us