/indian-express-malayalam/media/media_files/wZFvdR1IrU4Exc243DE5.jpg)
ചിത്രം: എക്സ്
ജമ്മു: ജമ്മു കശ്മീരിൽ ഭീകരവാദം പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇനിയൊരിക്കലും ഉയിർത്തെഴുന്നേൽക്കാൻ കഴിയാത്ത തരത്തിൽ ഭീകരവാദത്തെ കുഴിച്ചു മൂടുമെന്ന്, ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.
നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് ജമ്മു കശ്മീരിൽ സർക്കാൻ രൂപീകരിക്കാൻ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. "ഇനി ഒരിക്കലും ഉയർത്തെഴുന്നേൽക്കാനാകാത്ത തരത്തിൽ ഭീകരവാദത്തെ ഞങ്ങൾ കുഴിച്ചുമൂടും. നാഷണൽ കോൺഫറൻസും കോൺഗ്രസ് പ്രകടന പത്രികയും ഭീകരവാദത്തെ മോചിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ്.​​​ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതു മോദി സർക്കാരാണ്. ജമ്മു കശ്മീരിൽ ഭീകരവാദം ഉണ്ടാകാൻ അനുവദിക്കില്ല," അമിത് ഷാ പറഞ്ഞു.
"ഈ തിരഞ്ഞെടുപ്പ് രണ്ടു ശക്തികൾക്കിടയിലാണ്. ഒരു വശത്ത് നാഷണൽ കോൺഫറൻസും പിഡിപിയും, മറുവശത്ത് ബിജെപിയും. തങ്ങൾ സർക്കാർ രൂപീകരിച്ചാൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് എൻസി-കോൺഗ്രസ് പറയുന്നു. അതു തിരികെ കൊണ്ടുവരണോ? ബിജെപി നൽകിയ സംവരണം തട്ടിയെടുക്കപ്പെടും. എന്നാൽ ആരും വിഷമിക്കേണ്ട. ഞാൻ കശ്മീരിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അബ്ദുള്ളയുടെയോ രാഹുലിൻ്റെയോ പാർട്ടി ഇവിടെ സർക്കാർ രൂപീകരിക്കാൻ പോകുന്നില്ലെന്ന് ഉറപ്പുനൽകുന്നു," അമിത് ഷാ കൂട്ടിച്ചേർത്തു.
രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ആഭ്യന്തരമന്ത്രി ജമ്മു മേഖലയിൽ എത്തുന്നത്. നേരത്തെ, സെപ്റ്റംബർ 6, 7 തീയതികളിൽ നടന്ന രണ്ടു ദിവസത്തെ ജമ്മു സന്ദർശന വേളയിൽ, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുകയും, തൊഴിലാളി കൺവെൻഷനിൽ സംസാരിക്കുകയും ചെയ്തതിരുന്നു. സെപ്റ്റംബർ 18നാണ് ജമ്മു കശ്മീരിലെ ആദ്യഘട്ട തിരഞ്ഞെടുപ്പ്.
Read More
- ആദ്യ വന്ദേ മെട്രോ ട്രെയിൻ നാളെ മുതൽ സർവ്വീസ് തുടങ്ങും
- ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ബിൽ ഈ സർക്കാരിന്റെ കാലത്തുണ്ടായേക്കും
- കെജ്രിവാളിന്റെ പിൻഗാമി ആര്? എല്ലാ കണ്ണൂകളും ഇന്ദ്രപ്രസ്ഥത്തിലേക്ക്
- ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം
- കൊൽക്കത്ത യുവഡോക്ടറുടെ കൊലപാതകം;ആർജി കാർ മുൻ പ്രിൻസിപ്പലിനെ കസ്റ്റഡിയിൽ വിട്ടു
- ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കേന്ദ്രം ഉയർത്തി
- രണ്ടു ദിവസത്തിനകം രാജി; അപ്രതീക്ഷിത പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us