scorecardresearch

കൊൽക്കത്ത യുവഡോക്ടറുടെ കൊലപാതകം;ആർജി കാർ മുൻ പ്രിൻസിപ്പലിനെ കസ്റ്റഡിയിൽ വിട്ടു

സന്ദീപ് ഘോഷും അഭിജിത്ത് മൊണ്ടലും കുറ്റകൃത്യത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയിൽ വാദിച്ചു. കൊലപാതകത്തിന് ശേഷവും തെളിവ് നശിപ്പിക്കാനും ഇരുവരും ശ്രമിച്ചെന്നും സിബിഐ കോടതിയിൽ വാദിച്ചു.

author-image
WebDesk
New Update
kolkattarg

സന്ദീപ് ഘോഷും അഭിജിത്ത് മൊണ്ടലും കുറ്റകൃത്യത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയിൽ വാദിച്ചു

കൊൽക്കത്ത: കൊൽക്കത്തയിൽ യുവഡോക്ടറെ ക്രൂരപീഡനത്തിരയാക്കി കൊലപ്പെടുത്തിയ കേസിൽ ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് അഭിജിത്ത് മൊണ്ടോൾ എന്നിവരെ മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. സിബിഐയുടെ ഹർജി പരിഗണിച്ച കൊൽക്കത്ത സീൽദയിലെ കോടതിയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്. 

Advertisment

സന്ദീപ് ഘോഷും അഭിജിത്ത് മൊണ്ടലും  കുറ്റകൃത്യത്തിൽ  സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയിൽ വാദിച്ചു. കൊലപാതകത്തിന് ശേഷവും തെളിവ് നശിപ്പിക്കാനും ഇരുവരും ശ്രമിച്ചെന്നും സിബിഐ കോടതിയിൽ വാദിച്ചു.

അതേസമയം,യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്ന് വീണ്ടും അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിഷേധക്കാർക്കിടയിലേക്ക് നേരിട്ടെത്തിയാണ് സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

തന്നെ വിശ്വസിക്കുമെങ്കിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്നും, അതിന് സമയം ആവശ്യമാണെന്നും മമത പറഞ്ഞു. ജൂനിയർ ഡോക്ടർമാർ രാജി ആവശ്യപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ തന്റെ സുഹൃത്തുക്കളല്ലെന്നും, അന്വേഷണത്തിന് സമയം വേണമെന്നും മമത കൂട്ടിച്ചേർത്തു. ഡോക്ടർമാർ ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള തന്റെ അവസാന ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

Read More

Kolkata Cbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: