/indian-express-malayalam/media/media_files/JDz1LozOEVT87IaD0EgD.jpg)
ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ 20% ആയി ഉയർത്താൻ സർക്കാർ തീരുമാനമെടുത്തതായി കേന്ദ്ര മന്ത്രി പറഞ്ഞു
ന്യൂഡൽഹികുറഞ്ഞ താങ്ങുവിലയ്ക്ക് (എംഎസ്പി) സോയാബീൻ സംഭരണം അനുവദിച്ച് ദിവസങ്ങൾക്ക് ശേഷം കേന്ദ്രം ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചു. ഇത് സംബന്ധിച്ച് ധനമന്ത്രാലയം വെള്ളിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
ഉള്ളി, ബസ്മതി അരി എന്നിവയുടെ കയറ്റുമതി നിയന്ത്രണങ്ങൾ നീക്കിയത് ഉൾപ്പെടെയുള്ള സമീപകാല കാർഷിക നയ തീരുമാനങ്ങളെ അനുകൂലിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഇത് കർഷകർക്ക് വളരെയധികം ഗുണം ചെയ്യും. കർഷകരുടെ വരുമാനം വർധിപ്പിക്കുമ്പോൾ, ഗ്രാമീണ മേഖലകളിൽ തൊഴിലവസരങ്ങളും വർദ്ധിക്കും,'' പ്രധാനമന്ത്രി എഴുതി.
ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ 20% ആയി ഉയർത്താൻ സർക്കാർ തീരുമാനമെടുത്തതായി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രസ്താവനയിൽ പറഞ്ഞു. മറ്റ് ഘടകങ്ങൾ ചേർക്കുമ്പോൾ, മൊത്തം ഫലപ്രദമായ തീരുവ 27.5% ആയിരിക്കും, ചൗഹാൻ പറഞ്ഞു.
ഭക്ഷ്യ എണ്ണകളുടെ പ്രധാന സ്രോതസ്സായ സോയാബീനിന്റെ വില എംഎസ്പിക്ക് താഴെയായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിൽ എംഎസ്പി നിരക്കിൽ സോയാബീൻ സംഭരിക്കാൻ കഴിഞ്ഞയാഴ്ച സർക്കാർ അനുമതി നൽകിയിരുന്നു. സോയാബീൻ ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര.
Read More
- രണ്ടു ദിവസത്തിനകം രാജി; അപ്രതീക്ഷിത പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ
- യുപിയിൽ ബഹുനില കെട്ടിടം തകർന്ന് ആറു കുട്ടികൾ ഉൾപ്പെടെ പത്തുപേർക്ക് ദാരുണാന്ത്യം
- ആറു റൂട്ടുകൾ; പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
- കെജ്രിവാളിന്റെ ജാമ്യം; പടക്കം പൊട്ടിച്ച ആംആദ്മി പ്രവർത്തകർക്കെതിരെ കേസ്
- ജമ്മുകശ്മീരിൽ തീവ്രവാദത്തിന്റെ അന്ത്യനാളുകൾ:നരേന്ദ്ര മോദി
- മുഖ്യമന്ത്രിയായല്ല, മൂത്ത സഹോദരിയയി; പ്രതിഷേധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us