scorecardresearch

ആറു റൂട്ടുകൾ; പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

പുതിയ ആറു ട്രെയിനുകൾകൂടി വരുന്നതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 54 നിന്ന് 60 ആകും

പുതിയ ആറു ട്രെയിനുകൾകൂടി വരുന്നതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 54 നിന്ന് 60 ആകും

author-image
WebDesk
New Update
Prime Minister Narendra Modi flags-off Tatanagar-Patna Vande Bharat train,

ചിത്രം: എക്സ്/ റെയിൽവേ മന്ത്രാലയം

ഡൽഹി: രാജ്യത്ത് ആറു പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാർഖണ്ഡിലെ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച 10:40 ഓടെയാണ് ഉദ്ഘാടനം നടന്നത്.

Advertisment

ടാറ്റാനഗർ-പട്ന വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത പ്രധാനമന്ത്രി, വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. പുതിയ ആറു ട്രെയിനുകൾ കൂടി വരുന്നതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 54 നിന്ന് 60 ആകും.

പുതിയ ട്രെയിനുകൾ സർവ്വീസ് ആരംഭിക്കുന്നതോടെ, പ്രതിദിനം 120 ട്രിപ്പുകൾ സുഗമമായി നടക്കുമെന്ന് റെയിൽവേ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 280 ലധികം ജില്ലകളിൽ വന്ദേഭാരത് ട്രെയിനകൾക്ക് സർവീസ് നടത്താൻ സാധിക്കുമെന്ന് റെയിൽവേ മന്ത്രാലയം കൂട്ടിച്ചേർത്തു.

Advertisment

ദിയോഘറിലെ (ജാർഖണ്ഡ്) ബൈദ്യനാഥ് ധാം, വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം ( ഉത്തർപ്രദേശ് ), കാളിഘട്ട്, കൊൽക്കത്തയിലെ ബേലൂർ മഠം ( പശ്ചിമ ബംഗാൾ ) തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള അതിവേഗ യാത്രാമാർഗ്ഗം സാധ്യമാകുന്നതോടെ ഈ മേഖലയിലെ മതപരമായ ടൂറിസം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഒഫീസ് പറഞ്ഞു.

660 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും ജാർഖണ്ഡ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നിർവഹിക്കുന്നുണ്ട്.

സർവീസ് ആരംഭിച്ച വന്ദേഭാരത് റൂട്ടുകൾ

  • ടാറ്റാനഗർ-പട്ന
  • ബ്രഹ്മപൂർ-ടാറ്റാനഗർ
  • റൂർക്കേല-ഹൗറ
  • ദിയോഘർ-വാരണാസി
  • ഭഗൽപൂർ -ഹൗറ
  • ഗയ-ഹൗറ

Read More

Narendra Modi Railway Vande Bharat Express

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: