scorecardresearch

യുപിയിൽ ബഹുനില കെട്ടിടം തകർന്ന് ആറു കുട്ടികൾ ഉൾപ്പെടെ പത്തുപേർക്ക് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

author-image
WebDesk
New Update
Meerut house collapse

ചിത്രം: എക്സ്/ സ്ക്രീൻഗ്രാബ്

മീററ്റ്: ഉത്തർപ്രദേശിൽ ബഹുനില കെട്ടിടം തകർന്ന് ആറു കുട്ടികൾ ഉൾപ്പെടെ പത്തുപേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം മീററ്റിലാണ് മൂന്നു നില കെട്ടിടം തകർന്ന് അപകടം ഉണ്ടായത്. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

50 വർഷത്തിലേറെ പഴക്കമുള്ള ജീർണിച്ച കെട്ടിടമാണ് തകർന്നു വീണത്. ഒരു കുടുംബത്തിൽ നിന്നുള്ളവരാണ് മരണപ്പെട്ടത്. കെട്ടിടത്തിന് താഴത്തെ നിലയിലുണ്ടായുരുന്ന നിരവധി കന്നുകാലികളും ചത്തതായി റിപ്പോർട്ടുണ്ട്.

ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളുടെയും, പൊലീസിന്റെയും സംയുക്തമായ സംഘമാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. സ്‌നിഫര്‍ നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്. തുടർച്ചയായ മഴ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നതിനും മറ്റു രക്ഷാ പ്രവർത്തനങ്ങൾക്കും വെല്ലുവിളി സൃഷ്ടിച്ചിരുന്നു.

Advertisment

ഇന്നലെ പുലർച്ചെ 2 മണി വരെ തുടർന്ന രക്ഷാപ്രവർത്തനം, ഇന്ന് രാവിലെ പുനരാരംഭിച്ചു. പ്രാദേശത്തെ സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനുണ്ട്. ഇടുങ്ങിയ വഴിയിലൂടെ വലിയ മണ്ണൂനീക്കി യന്ത്രത്തിനു പ്രവേശിക്കാൻ സാധിക്കാതെ വന്നത് രക്ഷാപ്രവർത്തനം വൈകിച്ചതെന്ന് പൊലീസ് അറിയിച്ചു.

"അപകടത്തിൽ പത്തു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അഞ്ചു പേരുടെ നില ഗുരുതരമാണ്.​ ഇവരെ സമീപത്തെ സർക്കാർ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കന്നുകാലി വളർത്തൽ ഉപജീവനമാർഗ്ഗമാക്കിയ കുടുംബമാണ്. അഞ്ചോളം കന്നുകാലികളും ചത്തിരിക്കാമെന്ന് കരുതുന്നു," എഡിജിപി ഡി.കെ. താക്കൂർ പറഞ്ഞു.

Read More

uthar pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: