/indian-express-malayalam/media/media_files/TpBMaT42x6UESXnJWSn1.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ. മദ്യനയ അഴിമതിക്കേസിൽ ആറു മാസത്തോളം ജയിലിൽ കഴിഞ്ഞ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വെള്ളിയാഴ്ചയാണ് സുപ്രീം കോടതി ജാമ്യം അനുവധിച്ചത്. തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്ക് പിന്നാലെയാണ് കെജ്‌രിവാളിന്റെ സുപ്രധാന പ്രഖ്യാപനം.
ഞായറാഴ്ച രാവിലെ പുതിയ പാർട്ടി ആസ്ഥാനം സന്ദർശിച്ച ശേഷമാണ് രാജി വയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ജനങ്ങള്‍ തീരുമാനിക്കുന്നതുവെരെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്ന് കെജ്‌രിവാൾ പറഞ്ഞു.
"കോടതി ജാമ്യം അനുവദിച്ചെങ്കിലും കേസ് തുടരും. ഞാൻ എൻ്റെ അഭിഭാഷകരുമായി സംസാരിച്ചു. കേസ് അവസാനിക്കുന്നതു വരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല. രണ്ട് ദിവസത്തിന് ശേഷം ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. ജനങ്ങൾ എന്നെ തിരഞ്ഞെടുത്ത് വീണ്ടും ആ കസേരയിലേക്ക് അയക്കുന്നത് വരെ ഞാൻ മുഖ്യമന്ത്രി സ്ഥാനത്തുണ്ടാകില്ല," കെജ്രിവാൾ പറഞ്ഞു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയൻ എന്നിവരുടെ ബെഞ്ചാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. അനന്തകാലം ജയിലിൽ ഇടുന്നത് ശരിയല്ലെന്നും സമീപഭാവിയിൽ വിചാരണ തീരില്ലെന്നും വ്യക്തമാക്കിയ സുപ്രീം കോടതി ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി റദ്ദാക്കി. സിബിഐ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.
മദ്യ നയ കേസിൽ മാർച്ച് 21നാണ് മുഖ്യമന്ത്രി കെജ‌്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയവേ ജൂൺ 26 നാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ജൂലൈ 12ന് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സിബിഐ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല.
Read More
- യുപിയിൽ ബഹുനില കെട്ടിടം തകർന്ന് ആറു കുട്ടികൾ ഉൾപ്പെടെ പത്തുപേർക്ക് ദാരുണാന്ത്യം
- ആറു റൂട്ടുകൾ; പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
- കെജ്‌രിവാളിന്റെ ജാമ്യം; പടക്കം പൊട്ടിച്ച ആംആദ്മി പ്രവർത്തകർക്കെതിരെ കേസ്
- ജമ്മുകശ്മീരിൽ തീവ്രവാദത്തിന്റെ അന്ത്യനാളുകൾ:നരേന്ദ്ര മോദി
- മുഖ്യമന്ത്രിയായല്ല, മൂത്ത സഹോദരിയയി; പ്രതിഷേധം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് മമത
- താനൂർ കസ്റ്റഡി മരണം;സിബിഐയ്ക്ക് വീണ്ടും പരാതി നൽകി കുടുംബം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.