/indian-express-malayalam/media/media_files/uploads/2017/01/donald-trump-2.jpg)
താൻ സുരക്ഷിതനാണെന്ന് ട്രംപ് പറഞ്ഞു
വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥി ഡൊണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയിൽ ട്രംപ് ഗോൾഫ് കളിക്കുമ്പോഴാണ് സംഭവം. എന്നാൽ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുൻപ് തന്നെ സീക്രറ്റ് സർവീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.
അൻപത്തിയെട്ട് വയസ്സുകാരനായ റയൻ വെസ്ലി റൗത്ത് ആണ് കസ്റ്റഡിയിൽ ഉള്ളത്. ഇയാളിൽ നിന്ന് ഏകെ 47 തോക്ക് കണ്ടെടുത്തു. അതേസമയം, താൻ സുരക്ഷിതനാണെന്ന് ട്രംപ് പറഞ്ഞു. ആർക്കും അപായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമിക്ക് നേരെ സീക്രറ്റ് സർവീസ് വെടിയുതിർത്തു. അക്രമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സീക്രറ്റ് സർവീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എകെ 47 തോക്ക് കൂടാതെ രണ്ട് ബാക്ക്പാക്കുകൾ, ഒരു ഗോ പ്രോ കാമറ എന്നിവയും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
റഷ്യ - യുക്രൈൻ യുദ്ധത്തിൽ യുക്രൈന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ നിലപാട് പ്രചരിപ്പിച്ച വ്യക്തിയാണ് കസ്റ്റഡിയിലുള്ള ആൾ. യുക്രൈന് വേണ്ടി സൈനികരെ റിക്രൂട്ട് ചെയ്യാനും ഇയാൾ ശ്രമങ്ങൾ നടത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി.
Read More
- കൊൽക്കത്ത യുവഡോക്ടറുടെ കൊലപാതകം;ആർജി കാർ മുൻ പ്രിൻസിപ്പലിനെ കസ്റ്റഡിയിൽ വിട്ടു
- ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കേന്ദ്രം ഉയർത്തി
- രണ്ടു ദിവസത്തിനകം രാജി; അപ്രതീക്ഷിത പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ
- യുപിയിൽ ബഹുനില കെട്ടിടം തകർന്ന് ആറു കുട്ടികൾ ഉൾപ്പെടെ പത്തുപേർക്ക് ദാരുണാന്ത്യം
- ആറു റൂട്ടുകൾ; പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.