/indian-express-malayalam/media/media_files/uploads/2017/01/donald-trump-2.jpg)
ഡൊണാൾഡ് ട്രംപ്
ന്യുയോർക്ക്: വരുന്ന തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്താൽ പിന്നെ നാലുവർഷത്തേക്ക് ക്രിസ്ത്യാനികൾ വോട്ടുചെയ്യേണ്ടതില്ലെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ യാഥാസ്ഥിതിക ഗ്രൂപ്പായ ടേണിംഗ് പോയിന്റെ് ആക്ഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഈ നവംബറിൽ തനിക്ക് വോട്ട് ചെയ്താൽ, നാല് വർഷത്തിനുള്ളിൽ, നിങ്ങൾ വീണ്ടും വോട്ട് ചെയ്യേണ്ടി വരില്ല. ഞങ്ങൾ എല്ലാം ശരിയാക്കും-ട്രംപ് പറഞ്ഞു. എന്നാൽ എന്താണ് ഇതുകൊണ്ട് ട്രംപ് അർത്ഥമാക്കുന്നതെന്ന് വ്യക്തമല്ല.
അതേ സമയം ട്രംപിന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം തലവൻ സ്റ്റീവൻ ച്യൂങ്ങിനോട് മാധ്യമ പ്രവർത്തകർ ചോദ്യച്ചപ്പോൾ രാജ്യത്തെ ഒന്നിപ്പിക്കുന്നതിനെപ്പറ്റിയാണ് ട്രംപ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡെമോക്രാറ്റിക് പാർട്ടി വിഭജന രാഷ്ട്രീയ അന്തരീക്ഷം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനെ ഞങ്ങൾ തടയും- സ്റ്റീവൻ ച്യൂങ് പറഞ്ഞു.
ഡിസംബറിൽ അമേരിക്കയിലെ ഒരു മാധ്യമത്തിന് ട്രംപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് താൻ ഇത്തവണ വിജയിച്ചാൽ പിന്നെ അഞ്ച് തിരഞ്ഞെടുപ്പിലേക്ക് തനിക്ക് എതിരാളികൾ ഉണ്ടാവില്ലെന്നാണ്. എന്നാൽ ഭരണഘടനാ പ്രകാരം, ഇത് സാധ്യമല്ലെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി. വൈറ്റ് ഹൗസിൽ രണ്ടാം തവണയും ട്രംപ് വിജയിച്ചാൽ പ്രസിഡന്റായി നാല് വർഷം കൂടി മാത്രമേ തുടരാനാകൂ. യുഎസ് ഭരണഘടന പ്രകാരം തുടർച്ചയായോ അല്ലാതെയോ ഒരാൾക്ക് രണ്ട് ടേം മാത്രമേ യുഎസ് പ്രസിഡന്റായി തുടരാനാകു.
അതേസമയം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ് എതിരാളിയായ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിനെതിരെ രൂക്ഷവിമർശനവുമായും കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് രംഗത്തെത്തി. അമേരിക്കയെ ഭരിക്കാൻ കമലാ ഹാരിസ് യോഗ്യയല്ലെന്നും, കമല തീവ്ര ഇടതുപക്ഷകാരിയാണെന്നും ട്രംപ് വിമർശിച്ചു.
Read More
- യുഎസ് തിരഞ്ഞെടുപ്പ്:സ്ഥാനാർഥിത്വം ഔദോഗീകമായി പ്രഖ്യാപിച്ച് കമലാ ഹാരീസ
- ഗാസയിൽ സമാധാനം പുലരണമെന്ന് കമലാ ഹാരീസ്
- സംസാരിക്കുന്നതിൽനിന്ന് തടഞ്ഞു; നിതി ആയോഗ് യോഗത്തിൽനിന്നും ഇറങ്ങിപ്പോയി മമത ബാനർജി
- കഴിഞ്ഞ 5 വർഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യൻ വിദ്യാർത്ഥികൾ, കൂടുതലും കാനഡയിൽ
- ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്ത് കൊന്നു, പ്രതി പിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.