scorecardresearch

ഗാസയിൽ സമാധാനം പുലരണമെന്ന് കമലാ ഹാരീസ്

യുദ്ധം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. നിശ്ബദയായി ഇരിക്കാൻ തനിക്കാവില്ലെന്നും കമലാ ഹാരീസ് പറഞ്ഞു

യുദ്ധം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. നിശ്ബദയായി ഇരിക്കാൻ തനിക്കാവില്ലെന്നും കമലാ ഹാരീസ് പറഞ്ഞു

author-image
WebDesk
New Update
അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഇന്ത്യന്‍ വംശജ കമലയും

കമലാ ഹാരീസ്

വാഷിംങ്ടൺ: ഗാസയിലെ മരണങ്ങളിൽ അതീവ ആശങ്കയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലരാൻ കരാറുണ്ടാക്കണമെന്നും ഇസ്രായേലിനോട് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരീസ് ആവശ്യപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായിട്ടുള്ള കൂടിക്കാഴ്ചയിലാണ് കമലാ ഹാരിസ് വെടിനിർത്തൽ കരാർ വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്. യുദ്ധം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. നിശ്ബദയായി ഇരിക്കാൻ തനിക്കാവില്ലെന്നും കമലാ ഹാരീസ് പറഞ്ഞു.
യുഎസ്-ഇസ്രയേൽ ബന്ധം ചർച്ച ചെയ്യാൻ നേരത്തെ, ബെഞ്ചമിൻ നെതന്യാഹു വ്യാഴാഴ്ച പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് നിലവിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി കൂടിയായ കമലാ ഹാരിസുമായും ചർച്ച നടത്തി.
അതേ സമയം, എതിരാളിയായി ബൈഡന് പകരം കമല ഹാരിസ് എത്തിയതോടെ അഭിപ്രായ സർവേകളിൽ ട്രംപിൻറെ ലീഡിൽ ഇടിവുണ്ടെയെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാൾ സ്ട്രീറ്റ് ജേർണലിൻറെ സർവേ പ്രകാരം ട്രംപിൻറെ ലീഡ് ആറ് പേയിൻറിൽ നിന്ന് രണ്ടായി കുറഞ്ഞു. നിർണായക സംസ്ഥാനങ്ങളായ മിഷിഗണിലും പെൻസിൽവേനിയയിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്.
അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം കമല ഹാരിസിന് ഉറപ്പിച്ചായിരുന്നു ഇന്നലെ ബറാക്ക് ഒബാമയും മിഷേൽ ഒബാമയും പ്രതികരിച്ചത്. ഇത്രയും ദിവസം ഇക്കാര്യത്തിൽ മൗനം തുടർന്ന മുൻ പ്രസിഡൻറ് ബറാക്ക് ഒബാമയും ഇന്നലെ കമലക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒബാമക്കൊപ്പം ഭാര്യ മിഷേൽ ഒബാമയും കമല ഹാരിസിന് പിന്തുണ വ്യക്തമാക്കിയിരുന്നു.

Read More

Advertisment

Benjamin Nethanyahu Kamala Harris gaza war Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: